വേമ്പനാട്ട് കായൽത്തീരം: പഞ്ചായത്തുകൾക്ക് ഭൂപടം നൽകിയിട്ടില്ലെന്ന് റിപ്പോർട്ട്
text_fieldsകൊച്ചി: തീരദേശ നിയന്ത്രണ മേഖല വിജ്ഞാപനം ബാധകമായ വേമ്പനാട്ട് കായൽത്തീരത്തിെ ൻറ അതിർത്തിയും ഉടമസ്ഥാവകാശവും വ്യക്തമാക്കുന്ന കെഡസ്ട്രൽ മാപ്പ് സർക്കാറോ കേ രള തീരദേശ പരിപാലന അതോറിറ്റിയോ ബന്ധപ്പെട്ട പഞ്ചായത്തുകൾക്ക് ഇതുവരെ നൽകിയിട്ടില്ലെന്ന് പഞ്ചായത്ത് വകുപ്പിെൻറ റിപ്പോർട്ട്. കായലുമായി ബന്ധപ്പെട്ട പ്രദേശങ്ങൾ കൈയേറി രൂപമാറ്റം വരുത്തിയെന്ന് വ്യക്തമാക്കുന്ന ഉപഗ്രഹ മാപ്പും പഞ്ചായത്തുകൾക്ക് ലഭ്യമാക്കിയിട്ടില്ല.
വേമ്പനാട്ട് കായൽ സംരക്ഷണവുമായി ബന്ധപ്പെട്ട് ഹൈകോടതി നിയോഗിച്ച അമിക്കസ്ക്യൂറിയുടെ സംശയങ്ങൾക്ക് മറുപടിയിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയിട്ടുള്ളത്.കൈയേറ്റം സംബന്ധിച്ച ഉപഗ്രഹ മാപ്പ് പ്രകാരം നിയമലംഘകർക്കെതിരെ സ്വീകരിച്ച നടപടികൾ അമിക്കസ്ക്യൂറി ആരാഞ്ഞിരുന്നു. ഇതോടൊപ്പമാണ് പഞ്ചായത്തുകളിൽ അതിർത്തിയും ഉടമസ്ഥാവകാശവും വ്യക്തമാക്കുന്ന കെഡസ്ട്രൽ മാപ്പ് ലഭ്യമാണോയെന്ന ചോദ്യവും ഉന്നയിച്ചിരുന്നത്.
ആലപ്പുഴ ജില്ലയിലെ തൈക്കാട്ടുശേരി, പള്ളിപ്പുറം, വയലാർ, കുത്തിയതോട്, പാണാവള്ളി ഗ്രാമപഞ്ചായത്തുകളിൽ മാത്രമാണ് കെഡസ്ട്രൽ മാപ്പ് കിട്ടിയത്. അതീവ ദുർബല തീര മേഖലയെന്ന നിലയിൽ വേമ്പനാട്ട് തീരസംരക്ഷണത്തിനായി ഭൗമ ശാസ്ത്ര പഠനകേന്ദ്രം (സെസ്) സമർപ്പിച്ച സമഗ്ര പരിപാലന പദ്ധതി സംബന്ധിച്ചോ ഇത് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ടോ പഞ്ചായത്ത് വകുപ്പിനും തദ്ദേശ സ്ഥാപനങ്ങൾക്കും ഇതുവരെ നിർദേശങ്ങളൊന്നും ലഭിച്ചിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.