Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവെന്തുമരിച്ച നിലയിൽ...

വെന്തുമരിച്ച നിലയിൽ യുവതിയുടെ മൃതദേഹം; പൊലീസിനെ കണ്ട് ഓടിയ ഭർത്താവ് പിടിയിൽ

text_fields
bookmark_border
archana death
cancel

തിരുവനന്തപുരം: വെങ്ങാനൂരിൽ യുവതിയെ വീട്ടിൽ തീകൊളുത്തി മരിച്ച നിലയിൽ കണ്ടെത്തി. 24കാരിയായ അർച്ചനയാണ് മരിച്ചത്. പൊലീസെത്തിയപ്പോൾ ഓടി രക്ഷപ്പെട്ട ഭർത്താവ് സുരേഷ് പിന്നീട് പിടിയിലായി.

കോവളത്തെ വാടകവീട്ടിലാണ് യുവതിയെ മരിച്ചനിലയിൽ കണ്ടെത്തിയത്. ഭർത്താവ് സുരേഷ് ഡീസലുമായി പോകുന്നത് കണ്ടതായി നാട്ടുകാർ പൊലീസിനോട് പറഞ്ഞു. കഴിഞ്ഞ വർഷം മേയിലായിരുന്നു ഇരുവരുടെയും വിവാഹം.

ഉറുമ്പിനെ നശിപ്പിക്കാനെന്ന് പറഞ്ഞ് കുപ്പിയില്‍ ഡീസലുമായാണ് ഭർത്താവ് സുരേഷ് വീട്ടിലെത്തിയതെന്ന് അര്‍ച്ചനയുടെ പിതാവ് അശോകന്‍ മാധ്യമങ്ങളോട് പറഞ്ഞു. ചില ദിവസങ്ങളില്‍ മദ്യപിച്ചെത്തി സുരേഷ് പ്രശ്‌നങ്ങളുണ്ടാക്കാറുണ്ടെന്ന് അർച്ചന പറഞ്ഞിരുന്നു. മകളുടേത് പ്രണയ വിവാഹമായിരുന്നു. മകള്‍ സ്വന്തം ഇഷ്ടപ്രകാരം തെരഞ്ഞെടുത്ത കാര്യമായതിനാല്‍ എന്നോട് ഇക്കാര്യങ്ങളൊന്നും പറയാറില്ല. സുരേഷിന്‍റെ അച്ഛന്‍ പണം ചോദിച്ചിരുന്നു.

ഉറുമ്പിന്‍റെ പേരില്‍ ഡീസല്‍ വാങ്ങിയത് അർച്ചനയെ കൊലപ്പെടുത്താനാവണം. മകളൊരിക്കലും ആത്മഹത്യ ചെയ്യില്ല. വിവാഹത്തെ ചൊല്ലി സുരേഷിന്‍റെ വീട്ടില്‍ കുടുംബ വഴക്കുണ്ടായിരുന്നു. മകളെ കൊലപ്പെടുത്തിയതാണ്. നമ്മുടെ മുന്നില്‍ സ്‌നേഹം അഭിനയിച്ച ശേഷമാണ് ഇത് ചെയ്തത്. തലേദിവസം സുരേഷ് വീട്ടിൽ ഡീസൽ വാങ്ങിവെച്ചതിൽ ദുരൂഹതയുണ്ടെന്നും അശോകന്‍ പറയുന്നു.

സുരേഷിന്‍റെ വീട്ടുകാര്‍ നിരന്തരം തങ്ങളോട് പണവും ഓഹരിയും ചോദിച്ചിരുന്നതായി അര്‍ച്ചനയുടെ അമ്മ മോളി മാധ്യമങ്ങളോട് പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Venganoor
Next Story