വേങ്ങര: ഇടതു സ്ഥാനാർഥിയിൽ തീരുമാനമായില്ല, എൽ.ഡി.എഫ് പ്രചാരണ ജാഥകൾ മാറ്റി
text_fieldsതിരുവനന്തപുരം: വേങ്ങര ഉപതെരഞ്ഞെടുപ്പിലെ എൽ.ഡി.എഫ് സ്ഥാനാർഥിയെ സംബന്ധിച്ച് സി.പി.എം സംസ്ഥാന സെക്രേട്ടറിയറ്റ്, എൽ.ഡി.എഫ് യോഗങ്ങളിൽ തീരുമാനമായില്ല. പല പേരുകളും സെക്രേട്ടറിയറ്റ് യോഗത്തിലുണ്ടായെങ്കിലും ശനിയാഴ്ച േചരുന്ന മലപ്പുറം ജില്ല സെക്രേട്ടറിയറ്റ് യോഗം ചർച്ച ചെയ്ത ശേഷം ഇക്കാര്യത്തിൽ തീരുമാനമുണ്ടാകുമെന്നാണറിയുന്നത്. ചൊവ്വാഴ്ച സ്ഥാനാർഥിയെ പ്രഖ്യാപിക്കാനാണ് തീരുമാനം.
സ്ഥാനാർഥിയെ തങ്ങൾ തീരുമാനിച്ച് അറിയിക്കാമെന്ന് സി.പി.എം നേതൃത്വം എൽ.ഡി.എഫ് യോഗത്തിൽ അറിയിച്ചു. അതിനിടെ വേങ്ങര ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ ഒക്ടോബർ മൂന്നു മുതൽ കാസർകോട്, തിരുവനന്തപുരം എന്നിവിടങ്ങളിൽനിന്ന് ആരംഭിക്കാൻ നിശ്ചയിച്ചിരുന്ന എൽ.ഡി.എഫിെൻറ രണ്ട് വാഹന പ്രചാരണ ജാഥകളും മാറ്റിെവക്കാൻ എൽ.ഡി.എഫ് യോഗം തീരുമാനിച്ചു. കേന്ദ്രസർക്കാറിെൻറ തെറ്റായ നയങ്ങൾക്കെതിരെയും സർക്കാറിെൻറ നേട്ടങ്ങൾ ജനങ്ങളിൽ എത്തിക്കുന്നതിനും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിേയരി ബാലകൃഷ്ണൻ, സി.പി.െഎ സെക്രട്ടറി കാനം രാജേന്ദ്രൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രചാരണ ജാഥകൾ നിശ്ചയിച്ചിരുന്നത്. വേങ്ങര അസംബ്ലി മണ്ഡലം തെരഞ്ഞെടുപ്പ് കൺവെൻഷൻ 21ന് വൈകീട്ട് ചേരാനും പിണറായി വിജയെൻറ അധ്യക്ഷതയിൽ ചേർന്ന എൽ.ഡി.എഫ് യോഗം തീരുമാനിച്ചു. പഞ്ചായത്ത് കൺവെൻഷൻ 22, 23 തീയതികളിൽ ചേരും. തുടർന്ന് ബൂത്ത് തല കൺവെൻഷനുകളും നടക്കും.
വേങ്ങര ഉപതെരഞ്ഞെടുപ്പ്: വിജ്ഞാപനമായി
മലപ്പുറം: വേങ്ങര ഉപതെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചു. രാവിലെ 11ന് റിട്ടേണിങ് ഓഫിസർ വിജ്ഞാപനം പുറത്തിറക്കി. മലപ്പുറം കലക്ടറേറ്റ്, റിട്ടേണിങ് ഓഫിസറുടെ കാര്യാലയം, അസി. റിട്ടേണിങ് ഓഫിസറുടെ കാര്യാലയമായ വേങ്ങര ബ്ലോക്ക് ഓഫിസ്, തിരൂരങ്ങാടി താലൂക്ക് ഓഫിസ് എന്നിവിടങ്ങളിൽ വിജ്ഞാപനം പുറപ്പെടുവിച്ചു. വിജ്ഞാപനം വന്നതോടെ പത്രിക സ്വീകരിക്കാനുള്ള നടപടികളും ആരംഭിച്ചു. ആദ്യ ദിവസം ഒരു പത്രിക സമർപ്പിക്കപ്പെട്ടു. സ്വതന്ത്രനായി തമിഴ്നാട്ടിലെ രാമനഗർ സ്വദേശി കെ. പത്മരാജനാണ് പത്രിക നൽകിയത്. വെള്ളിയാഴ്ച രാവിലെ മലപ്പുറം കലക്ടറേറ്റിൽ വരണാധികാരി സജീവ് ദാമോദരൻ മുമ്പാകെ പത്മരാജൻ പത്രിക നൽകി. ഇനിയുള്ള ദിവസങ്ങളിൽ റിട്ടേണിങ് ഓഫിസർ, അസി. റിട്ടേണിങ് ഓഫിസർ എന്നിവർ മുമ്പാകെ പത്രിക സമർപ്പിക്കാം. രാവിലെ 11 മുതൽ വൈകീട്ട് മൂന്നുവരെയാണ് സമയം. അവസാന തീയതി: 22.
അതേസമയം, പ്രധാന പാർട്ടികൾ സ്ഥാനാർഥികളെ പ്രഖ്യാപിച്ചിട്ടില്ല. മുസ്ലിം ലീഗിലും സി.പി.എമ്മിലും സ്ഥാനാർഥി ചർച്ചകൾ പുരോഗമിക്കുകയാണ്. രണ്ടു ദിവസത്തിനകം വ്യക്തത വരുമെന്നാണ് സൂചന. മത്സര രംഗത്തിറങ്ങിയ എസ്.ഡി.പി.െഎ സ്ഥാനാർഥി അഡ്വ. കെ.സി. നസീർ അനൗപചാരിക പ്രചാരണം ആരംഭിച്ചിട്ടുണ്ട്. തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ പത്രിക നൽകുമെന്ന് എസ്.ഡി.പി.െഎ അറിയിച്ചു.
വോട്ടർമാരെ ബൂത്തിലെത്തിക്കാൻ ‘സ്വീപ്പ് ആക്ടിവിറ്റി’
മലപ്പുറം: ഉപതെരഞ്ഞെടുപ്പിൽ വേങ്ങര മണ്ഡലത്തിലെ മുഴുവൻ വോട്ടർമാരെയും പോളിങ് ബൂത്തിലെത്തിക്കുന്നതിന് തെരഞ്ഞെടുപ്പ് വിഭാഗത്തിെൻറ പ്രചാരണ പരിപാടി (സ്വീപ്പ് ആക്ടിവിറ്റി) 18ന് തുടങ്ങും. മണ്ഡലം കേന്ദ്രീകരിച്ച് സെപ്റ്റംബർ 25 വരെ മൂന്ന് വാഹനങ്ങളിലായാണ് പോളിങ് പ്രചാരണ പരിപാടി. ജനാധിപത്യ പ്രക്രിയയിൽ പങ്കാളികളാകുന്നതിന് വോട്ടവകാശം വിനിയോഗിക്കാൻ േപ്രരിപ്പിക്കുന്ന പ്രചാരണോപാധികൾ നടത്തും. മൂന്ന് മിനിറ്റ് ദൈർഘ്യമുള്ള വിഡിയോയും പ്രദർശിപ്പിക്കും. െസപ്റ്റംബർ 25ന് ശേഷം വോട്ടിങ് യന്ത്രവും വി.വി.പാറ്റും പരിചയപ്പെടുത്തുന്നതിന് പഞ്ചായത്തുകൾ തോറും തെരഞ്ഞെടുത്ത പ്രത്യേക കേന്ദ്രങ്ങളിൽ പ്രചാരണ പരിപാടി നടത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.