Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right...

മ​ണ്ഡ​ല​ത്തി​ൽ പ്ര​ശ്​​ന​ങ്ങ​ളി​ല്ലെ​ന്ന​താ​ണ്​ എന്‍റെ പ്ര​ശ്​​നം -കെ.​എ​ൻ.​എ. ഖാ​ദ​ർ

text_fields
bookmark_border
kna-khadar-league
cancel

വേ​ങ്ങ​ര: പ്ര​ചാ​ര​ണം തു​ട​ങ്ങി ഇ​ത്ര​യും നാ​ളു​ക​ളാ​യി​ട്ടും മ​ണ്ഡ​ല​ത്തി​ലെ പ്ര​ശ്​​ന​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടി ആ​രും സ​മീ​പി​ച്ചി​​ട്ടി​ല്ലെ​ന്നും അ​ത്ര​മാ​ത്രം വി​ക​സ​നം ന​ട​ന്നി​ട്ടു​ണ്ടെ​ന്നും കെ.​എ​ൻ.​എ. ഖാ​ദ​ർ. ​പ്ര​ചാ​ര​ണ​ത്തി​നി​ടെ ഉൗ​ര​കം പ​ഞ്ചാ​യ​ത്തി​ലെ പൂ​ളാ​പ്പീ​സി​ലെ ചെ​റി​യ ചാ​യ​ക്ക​ട​യി​ലി​രു​ന്ന്​ ‘മാ​ധ്യ​മ’​വു​മാ​യി സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. 

ചെ​യ്യാ​നു​ള്ള​തി​​െൻറ പ​ര​മാ​വ​ധി വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി​യി​രി​ക്കു​ന്നു. ഉൗ​ര​കം പ​ഞ്ചാ​യ​ത്തി​ലെ റോ​ഡു​ക​ൾ നി​ങ്ങ​ൾ ക​ണ്ടി​ല്ലേ. ഉ​യ​രം കൂ​ടു​ത​ലു​ള്ള പ്ര​ദേ​ശ​ങ്ങ​ളാ​ണ്​ മ​ണ്ഡ​ല​ത്തി​ൽ കൂ​ടു​ത​ലും. ഇ​വി​ടെ എ​ല്ലാം കു​ടി​വെ​ള്ള വി​ത​ര​ണ​ത്തി​നാ​യി ടാ​ങ്കു​ക​ൾ സ്​​ഥാ​പി​ച്ചു. ഉൗ​ര​കം മി​നി കു​ടി​വെ​ള്ള പ​ദ്ധ​തി ന​ട​പ്പാ​ക്കി. ജ​ല​നി​ധി​യു​ടെ പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്കി വ​രു​ന്നു. ഇ​തു കാ​ര​ണം ചി​ല പ്ര​ദേ​ശ​ങ്ങ​ളി​ൽ റോ​ഡു​ക​ൾ ത​ക​രാ​റാ​യി​ട്ടു​ണ്ട്. സ്വാ​ഭാ​വി​ക​മാ​ണ​ത്​. 

വേ​ങ്ങ​ര​യി​ലെ പ​ച്ച​ക്ക​റി ക​ട​ക്കാ​ർ ഇ​ക്കാ​ര്യം ചൂ​ണ്ടി​ക്കാ​ണി​ച്ചി​രു​ന്നു. പൈ​പ്പി​ട​ൽ പൂ​ർ​ത്തി​യാ​യാ​ൽ അ​ത്​ ന​ന്നാ​ക്കും. കു​ഞ്ഞാ​ലി​ക്കു​ട്ടി തു​ട​ങ്ങി​വെ​ച്ച പ​ദ്ധ​തി​ക​ൾ പൂ​ർ​ത്തി​യാ​ക്കു​ക എ​ന്ന​താ​ണ്​ ല​ക്ഷ്യമെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:muslim leagueUDFkerala newsmalayalam newsVengara Bye ElectionKna Khadar
News Summary - Vengara bye election KNA Khadar Muslim League -Kerala News
Next Story