ലീഗിലെ തർക്കം വേങ്ങരയിൽ ഇടതിന് ഗുണം ചെയ്യും -കോടിയേരി
text_fieldsകൊച്ചി: സ്ഥാനാർഥിനിർണയത്തെ ചൊല്ലി മുസ്ലിം ലീഗിലുണ്ടായ തർക്കം വേങ്ങരയിൽ ഇടതുമുന്നണിക്ക് ഗുണം ചെയ്യുമെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സീറ്റ് നൽകിയില്ലെങ്കിൽ പാർട്ടി വിടുമെന്ന് ഭീഷണിമുഴക്കിയ ആളെ സ്ഥാനാർഥിയാക്കേണ്ടി വന്നത് രാഷ്ട്രീയമായി മാത്രമല്ല സംഘടനാപരമായും ലീഗ് അകപ്പെട്ട പ്രതിസന്ധി വ്യക്തമാക്കുന്നതാണെന്നും കോടിയേരി വാർത്തസമ്മേളനത്തിൽ പറഞ്ഞു.
സമൂഹ മാധ്യമത്തിൽ അഭിപ്രായം പറഞ്ഞ എം.എസ്.എഫ് നേതാവിനെ സസ്പെൻഡ് ചെയ്തു. ലീഗിെൻറ ചരിത്രത്തിൽ ഇല്ലാത്ത രീതിയിലാണ് തർക്കവും അഭിപ്രായഭിന്നതയും. സി.പി.എം സ്ഥാനാർഥിയെ പ്രഖ്യാപിച്ചതുെകാണ്ടാണ് ലീഗിനും പെട്ടന്ന് പ്രഖ്യാപിക്കേണ്ടിവന്നത്. ഇൗ തർക്കങ്ങളൊക്കെ തുടരും. ഇതിെൻറ പ്രതിഫലനം ഉപതെരഞ്ഞെടുപ്പിൽ ഉണ്ടാകും. വേങ്ങരയുടെ പിന്നാക്കാവസ്ഥയാണ് ചർച്ചചെയ്യപ്പെടാൻ പോകുന്നത്. ലീഗ് സ്ഥാനാർഥിയെ പതിവായി ജയിപ്പിച്ചതാണ് പിന്നാക്കാവസ്ഥക്ക് കാരണം.
ശക്തമായ മത്സരത്തിന് ഇടതുമുന്നണി തയാറെടുപ്പുകൾ പൂർത്തിയാക്കിയിട്ടുണ്ട്. 21ന് അസംബ്ലി, മണ്ഡലംതല കൺെവൻഷനുകളും, 23, 24 തീയതികളിൽ പഞ്ചായത്തുതല കൺെവൻഷനുകളും നടക്കും. പരമാവധി വോട്ടർമാരെ വീടുകളിലെത്തി കാണും. ആർ.എസ്.എസിനെതിരെ ലീഗിേൻറത് വാചകമടി മാത്രമാണ്. ആർ.എസ്.എസിനെ പിടിച്ചുകെട്ടാനെന്ന് പറഞ്ഞ് ലോക്സഭയിലേക്ക് പോയ കുഞ്ഞാലിക്കുട്ടി രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ വോട്ടുചെയ്യാൻ ജാഗ്രത കാണിക്കാതിരുന്നത് ഇതിന് തെളിവാണ്.
മന്ത്രി തോമസ് ചാണ്ടിക്കെതിരായ ആരോപണങ്ങൾ നിയമപരമായി തെളിഞ്ഞാൽ നടപടിയെടുക്കും. തടവുകാരെ കാണുന്നതിനെ രാഷ്ട്രീയമായി കാണേണ്ടെന്ന് കെ.പി.എ.സി. ലളിത ദിലീപിനെ സന്ദർശിച്ചതിനെ കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി കോടിയേരി പറഞ്ഞു. അത് വ്യക്തിപരമാണ്. തടവുകാരെ ആർക്കും പോയി കാണാം. ഞങ്ങളൊക്കെ ജയിലിൽ കഴിഞ്ഞപ്പോൾ പാർട്ടി വിരുദ്ധരും കാണാൻ വന്നിട്ടുണ്ടെന്നും കോടിയേരി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.