Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവേങ്ങര...

വേങ്ങര ഉപതെരഞ്ഞെടുപ്പ്: സർവേ നടത്തിയിട്ടില്ലെന്ന് പി.കെ കുഞ്ഞാലിക്കുട്ടി

text_fields
bookmark_border
kunjalikutty
cancel

മലപ്പുറം: വേങ്ങര ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മുസ് ലിം ലീഗ് സർവേ നടത്തിയിട്ടില്ലെന്ന് മുതിർന്ന നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി എം.പി. സർവേ നടത്താൻ ആരെയും ചുമതലപ്പെടുത്തിയിട്ടില്ല. മറ്റാരെങ്കിലും സർവേ നടത്തിയിട്ടുണ്ടെങ്കിൽ അക്കാര്യത്തിൽ ലീഗിന് ഉത്തരവാദിത്തമില്ലെന്നും കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് പറഞ്ഞു. 

മുൻ എം.പി ഇ. അഹമ്മദിന്‍റെ നിര്യാണത്തെ തുടർന്നാണ് വേങ്ങര സിറ്റിങ് എം.എൽ.എയായിരുന്ന കുഞ്ഞാലിക്കുട്ടി മലപ്പുറം ലോക്സഭാ സീറ്റിൽ നിന്ന് മത്സരിച്ചത്. ഈ സാഹചര്യത്തിലേക്ക് വേങ്ങരയിൽ ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്. 

സ്ഥാനാർഥിയുടെ വിജയസാധ്യത പഠിക്കാൻ മുസ് ലിം ലീഗിന്‍റെ കോളജ് അധ്യാപകരുടെ സംഘടനയായ കോൺഫഡറേഷൻ ഒാഫ് കേരളാ കോളജ് ടീച്ചേഴ്സ് വേങ്ങര മണ്ഡലത്തിൽ സർവേ നടത്തിയെന്ന് മാധ്യമങ്ങളിൽ വാർത്ത വന്നിരുന്നു. ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ മജീദിന്‍റെയും മുൻ എം.എൽ.എ അബ്ദുറഹ്മാൻ രണ്ടത്താനിയുടെയും പേരുകളാണ് സർവേയിൽ മുൻഗണന ലഭിച്ചത്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:muslim leaguePK kunhalikuttykerala newssurveymalayalam newsVenjara Bye Election
News Summary - Vengara Bye Election: Muslim League not Conduct Survey, PK Kunhalikutty -Kerala News
Next Story