വേങ്ങരയിൽ 72.12 ശതമാനം പോളിങ്
text_fieldsവേങ്ങര: വേങ്ങര മണ്ഡലത്തിൽ നടന്ന ഉപതെരഞ്ഞെടുപ്പിലെ വോെട്ടടുപ്പിൽ 72.12 ശതമാനം പോളിങ്. രാവിലെ മന്ദഗതിയിലായിരുന്ന വോെട്ടടുപ്പ് ഉച്ചക്ക് ശേഷമാണ് ചൂടുപിടിച്ചത്. എവിടെയും അനിഷ്ട സംഭവങ്ങൾ റിപ്പോർട്ട് ചെയ്തില്ല. വേങ്ങര, എ.ആർ നഗർ, കണ്ണമംഗലം, ഒതുക്കുങ്ങൽ, പറപ്പൂർ, ഉൗരകം എന്നീ ആറ് പഞ്ചായത്തുകളിലായി 148 ബൂത്തുകളാണ് സജ്ജീകരിച്ചിരുന്നത്.
ആകെ 1,70,009 വോട്ടർമാരിൽ 1,22,379 പേരാണ് സമ്മതിദാനവകാശം വിനിയോഗിച്ചത്. 87,750ൽ 56,516 പുരുഷന്മാരും 82,259ൽ 65,863 സ്ത്രീകളും വോട്ട് രേഖപ്പെടുത്തി.
അഞ്ച് മാതൃക ബൂത്തുകളും അഞ്ച് വനിത ബൂത്തുകളുമുണ്ടായിരുന്നു. രാവിലെ ഏഴിനാരംഭിച്ച വോെട്ടടുപ്പ് വൈകീട്ട് ഏേഴാടെയാണ് അവസാനിച്ചത്. വിവിപാറ്റ് മെഷീൻ ഉപയോഗിച്ച് നടന്ന തെരഞ്ഞെടുപ്പിൽ കാര്യമായ സാേങ്കതിക തകരാറോ പ്രശ്നങ്ങളോ എവിടെയുമുണ്ടായില്ല. ചുരുക്കും ചില ബൂത്തുകളിൽ മാത്രമാണ് യന്ത്രം തകരാറായത്. ഇത് വൈകാതെ പരിഹരിച്ച് വോെട്ടടുപ്പ് തുടർന്നു.
പത്ത് പ്രശ്നബാധിത ബൂത്തുകളുണ്ടായിരുന്നെങ്കിലും അക്രമ സംഭവങ്ങളൊന്നുമുണ്ടായില്ല. എല്ലാ ബൂത്തുകളിലും വീൽചെയർ ഒരുക്കിയിരുന്നു. ആറ് സ്ഥാനാർഥികളിൽ എൽ.ഡി.എഫ് സ്ഥാനാർഥി അഡ്വ. പി.പി. ബഷീറിന് മാത്രമാണ് മണ്ഡലത്തിൽ വോട്ടുണ്ടായിരുന്നത്. 2016ൽ നടന്ന നിയമസഭ തെരഞ്ഞെടുപ്പിൽ 70.77 ആയിരുന്നു വേങ്ങരയിലെ പോളിങ് ശതമാനം. 2017ലെ മലപ്പുറം ലോക്സഭ ഉപതെരഞ്ഞെടുപ്പിൽ ഇത് 67.76 ശതമാനമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.