വേങ്ങരയിലെ സ്ഥാനാർഥി: മുസ് ലിം ലീഗിന് പിഴവു പറ്റിയിട്ടില്ലെന്ന് കുഞ്ഞാലിക്കുട്ടി
text_fieldsതിരുവനന്തപുരം: വേങ്ങരയിലെ യു.ഡി.എഫ് സ്ഥാനാർഥിയെ നിശ്ചയിച്ചതില്‍ പാര്‍ട്ടിക്ക് പിഴവു പറ്റിയിട്ടില്ലെന്ന് മുസ് ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി എം.പി. ഇതേകുറിച്ചുള്ള മാധ്യമ വാര്‍ത്തകള്‍ തന്നെ അത്ഭുതപ്പെടുത്തി. യുവാക്കളെ ലീഗ് അതാത് ഘട്ടത്തില്‍ പരിഗണിച്ചിട്ടുണ്ട്. പത്രത്തില്‍ വരുമ്പോഴാണ് ലീഗ് വിമത സ്ഥാനാർഥിയെക്കുറിച്ച് വേങ്ങരക്കാര്‍ അറിയുന്നത്. തെരഞ്ഞെടുപ്പ് അടിച്ചേല്‍പ്പിച്ചതെന്ന പ്രചാരണം മണ്ടത്തരമാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
മാറിയ സാഹചര്യത്തില്‍ കേന്ദ്രതലത്തില്‍ പല കാര്യത്തിലും ഒന്നിച്ചു പ്രവര്‍ത്തിക്കേണ്ടി വരും. അതിനെ സി.പി.എമ്മിനോടുള്ള മൃദുസമീപനമെന്ന് പറയാനാവില്ല. ഫലപ്രദമായി തന്നെ പ്രതിപക്ഷം പ്രവര്‍ത്തിക്കുന്നുണ്ട്. പ്രതിപക്ഷത്തിന്‍റെ സമരത്തിലൂടെ ഒട്ടേറെ തിരുത്തലുണ്ടായിട്ടുണ്ടെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
മാണിയുടെ കാര്യത്തില്‍ മുന്‍കൈയെടുക്കേണ്ട കാര്യം ഇപ്പോഴില്ല. യു.ഡി.എഫുമായി സഹകരിക്കുന്ന കാര്യം മാണി തീരുമാനിക്കണം. ബി.ജെ.പിയുടെ ജനപിന്തുണ ദേശീയതലത്തില്‍ കുറയുകയാണ്. ബി.ഡി.ജെ.എസ് വന്നാല്‍ പാര്‍ട്ടി എതിര്‍ക്കില്ല. ബി.ജെ.പി വിരുദ്ധ വികാരമുണ്ടാക്കുന്നതില്‍ മുസ് ലിം ലീഗിനും പങ്കുണ്ട്. കേരള രാഷ്ട്രീയത്തില്‍ നില്‍ക്കാന്‍ അധികം മെയ് വഴക്കം ആവശ്യമില്ലെന്നും കേന്ദ്രത്തില്‍ ഇതുവേണമെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.