പ്രതികാര രാഷ്ട്രീയത്തിനെതിരായ ജനവിധി –എം.എം. ഹസന്
text_fieldsതിരുവനന്തപുരം: പിണറായി സര്‍ക്കാറിെൻറ അഴിമതി ഭരണത്തിനും പ്രതികാര-അക്രമരാഷ്ട്രീയത്തിനും എതിരെയുള്ള ജനവിധിയാണ് വേങ്ങര ഉപതെരഞ്ഞെടുപ്പ് ഫലമെന്ന് കെ.പി.സി.സി പ്രസിഡൻറ് എം.എം. ഹസന്. വോട്ടെടുപ്പ് ദിവസം സോളാര്‍ ബോംബ് പൊട്ടിച്ച് യു.ഡി.എഫിനെ പരാജയപ്പെടുത്താന്‍ പിണറായി വിജയന് നടത്തിയ നീക്കത്തിനെതിരെയുള്ള വോട്ടര്‍മാരുടെ പ്രതിഷേധമാണ് വേങ്ങരയിൽ കണ്ടത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പി.കെ. കുഞ്ഞാലിക്കുട്ടിക്ക് കിട്ടിയ ഭൂരിപക്ഷം ഈ തെരഞ്ഞെടുപ്പിലും ലഭിക്കുമെന്ന് യു.ഡി.എഫ് കണക്കുകൂട്ടിയിരുന്നില്ല.
വേങ്ങരയിൽ യു.ഡി.എഫ് അടിത്തറ ഉറപ്പിച്ച വിജയം –ചെന്നിത്തല
ആലപ്പുഴ: കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ മുഴുവന്‍ ഭരണസംവിധാനവും ദുരുപയോഗം ചെയ്തിട്ടും വേങ്ങരയില്‍ യു.ഡി.എഫിനുണ്ടായ വിജയം അഭിമാനകരമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. യു.ഡി.എഫിെൻറ ജനകീയ അടിത്തറ ഉറപ്പിച്ച വിജയമാണിത്. പൊലീസിനെ ഉപയോഗിച്ച് ഭീഷണിയുടെ സ്വരം ഉയര്‍ത്തിയിട്ടും ജനം ജനാധിപത്യചേരിയില്‍ അടിയുറച്ച് നിന്നു. ജനകീയനായ കുഞ്ഞാലിക്കുട്ടിക്ക് ലഭിച്ച വോട്ട് മറ്റൊരു സ്ഥാനാർഥിക്ക് ലഭിക്കണമെന്നിെല്ലന്നും അദ്ദേഹം പറഞ്ഞു.
അധികാര മുഷ്കിനെ അതിജീവിച്ച് നേടിയ വിജയം -–വി.എം. സുധീരൻ
തിരുവനന്തപുരം: ബി.ജെ.പിയുമായി ഒത്തുകളിച്ചുള്ള പോരിലൂടെ ഭരണപരാജയത്തിൽനിന്നും ഭരണവിരുദ്ധ വികാരത്തിൽ നിന്നും ജനശ്രദ്ധ തിരിക്കാൻ സി.പി.എമ്മിന് താൽക്കാലികമായി കഴിഞ്ഞെന്ന് െതരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നതായി മുൻ കെ.പി.സി.സി പ്രസിഡൻറ് വി.എം. സുധീരൻ. സി.പി.എമ്മിെൻറ അധികാര മുഷ്കിനെയും കള്ളക്കളികളെയും അതിജീവിച്ച് യു.ഡി.എഫ് നേടിയ വിജയം മികച്ചതു തന്നെയാണ്.
ബി.ജെ.പി നയിക്കുന്ന കേന്ദ്രഭരണത്തിെൻറ ജനദ്രോഹനയങ്ങൾക്കും നടപടികൾക്കുമുള്ള ശക്തമായ താക്കീതാണ് വേങ്ങരയിലെ ജനങ്ങൾ നൽകിയത്. ബി.ജെ.പിക്കേറ്റ കനത്ത പ്രഹരമാണിത്. അതേസമയം എസ്.ഡി.പി.ഐയുടെ വോട്ടുവർധന ആപൽസൂചനയാണ് നൽകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രതീക്ഷിച്ച ഭൂരിപക്ഷം കിട്ടിയില്ല –ഉമ്മൻ ചാണ്ടി
കോട്ടയം: വേങ്ങര ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് പ്രതീക്ഷിച്ച ഭൂരിപക്ഷം കിട്ടിയില്ലെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. സോളാർ കമീഷൻ റിപ്പോർട്ടിെല എല്ലാ ഭാഗങ്ങളും പ്രസിദ്ധീകരിക്കാതെ സർക്കാറിന് വേണ്ടത് മാത്രം പുറത്തുവിട്ട് നിയമനടപടിയുമായി മുന്നോട്ടുപോകുന്നത് ജനാധിപത്യ സർക്കാറിന് ഭൂഷണമാണോയെന്ന് ഇടതുപക്ഷം ആലോചിക്കണമെന്നും അദ്ദേഹം പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.