ഇനി വേങ്ങര ഉപതെരഞ്ഞെടുപ്പ്
text_fieldsമലപ്പുറം: പി.കെ. കുഞ്ഞാലിക്കുട്ടി ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതോടെ വേങ്ങര നിയമസഭ മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങി. രാഷ്ട്രപതി തെരഞ്ഞെടുപ്പ് അടുത്തുവരവെ ഒഴിവുകൾ നികത്തേണ്ടതിനാൽ അധികം വൈകാതെ വേങ്ങരക്കാർ ബൂത്തിലേക്ക് പോകേണ്ടിവരും. കുഞ്ഞാലിക്കുട്ടി താമസിയാതെ നിയമസഭാംഗത്വം രാജിവെക്കും. നിലവിലെ സാഹചര്യത്തിൽ യു.ഡി.എഫിന് ഒരു ഭീഷണിയുമില്ലാത്ത മണ്ഡലമാണിത്. തിങ്കളാഴ്ച ഫലം പുറത്തുവന്നപ്പോൾ കുഞ്ഞാലിക്കുട്ടിക്ക് ഏറ്റവുമധികം ഭൂരിപക്ഷം ലഭിച്ചത് വേങ്ങരയിൽ നിന്നാണ്. 40,529 വോട്ടിനാണ് വേങ്ങരക്കാർ തങ്ങളുടെ എം.എൽ.എയെ എം.പിയാക്കിയിരിക്കുന്നത്. 2016 നിയമസഭ തെരഞ്ഞെടുപ്പിൽ 38,057 ആയിരുന്നു ഭൂരിപക്ഷം. 2014 ലോക്സഭ തെരഞ്ഞെടുപ്പിൽ ഇ. അഹമ്മദിന് 42,632 വോട്ടിെൻറ ലീഡും ലഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.