വേങ്ങരയിലെ പിന്തുണ സ്ഥാനാർഥികളെ അറിഞ്ഞ ശേഷം -കെ.എം. മാണി
text_fieldsകോട്ടയം: വേങ്ങര ഉപതെരഞ്ഞെടുപ്പിലെ പിന്തുണ സ്ഥാനാർഥികൾ ആരെന്ന് അറിഞ്ഞ ശേഷം പ്രഖ്യാപിക്കുമെന്ന് കേരളാ കോൺഗ്രസ് എം ചെയർമാൻ കെ.എം. മാണി. മുസ് ലിം ലീഗ് അടക്കമുള്ള പാർട്ടികൾ സ്ഥാനാർഥികളെ പ്രഖ്യാപിക്കാനുണ്ട്. മലപ്പുറം ലോക്സഭ തെരഞ്ഞെടുപ്പിൽ ലീഗ് സ്ഥാനാർഥിയെ പിന്തുണച്ചത് ശരിയായ തീരുമാനമാണെന്നും മാണി മാധ്യമങ്ങളോട് പറഞ്ഞു.
ഉമ്മൻ ചാണ്ടിയുമായി സൗഹൃദം പങ്കിട്ട് പൊതുവേദിയിൽ സംസാരിച്ചത് തമാശ മാത്രമെന്ന് മാണി പറഞ്ഞു. ഇതിനെ ഇതിനെ മുന്നണി പ്രവേശനവുമായി ബന്ധപ്പെട്ട് കാണേണ്ടതില്ല. തങ്ങളിരുവരും രാഷ്ട്രീയത്തിലെ നല്ല തുഴച്ചിലുകാർ തന്നെയാണെന്ന കാര്യത്തിൽ ആർക്കും സംശയം വേണ്ട. നല്ലപോലെ രാഷ്ട്രീയം കളിക്കാനറിയാമെന്നേ പറഞ്ഞതിനർഥമുള്ളൂ. ചിലപ്പോൾ ഒരുമിച്ചായിരിക്കും ചിലപ്പോൾ വ്യത്യസ്തമായിട്ടായിരിക്കും.
കേരള കോൺഗ്രസിന് മുന്നണി പ്രവേശം ഇപ്പോൾ ഒരു പ്രശ്നമേയല്ല. അതു ശരിയായ സമയത്ത് തീരുമാനിക്കും. ക്ഷണം എല്ലായിടത്തുനിന്നുമുണ്ട്. ക്ഷണത്തിന്‍റെ പ്രശ്നം കൊണ്ടല്ല തീരുമാനം വൈകുന്നത്. ഒരു മുന്നണിയിലുമില്ലാതെ സ്വതന്ത്രരായി നിൽക്കുന്ന ഞങ്ങൾക്ക് ആരോടും വെറുപ്പോ പ്രത്യേക ഇഷ്ടമോ ഇല്ല. മുന്നണിയിൽ ചേരുന്നത് തീരുമാനിക്കുന്നത് പാർട്ടിയുടെ പ്രത്യേക യോഗം വിളിച്ചായിരിക്കുമെന്നും മാണി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.