രാജ്യത്തെ സർവകലാശാലകൾക്ക് ലോക നിലവാരമില്ല –ഉപരാഷ്ട്രപതി
text_fieldsകാഞ്ഞങ്ങാട്: രാജ്യത്തെ സർവകലാശാലകൾ ലോകനിലവാരത്തിലേക്ക് ഉയരുന്നില്ലെന്ന് ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു. കേന്ദ്ര സർവകലാശാലയുടെ പെരിയ തേജസ്വിനി ഹിൽസ് കാമ്പസിൽ പുതിയ അക്കാദമിക് കോംപ്ലക്സ് രാഷ്ട്രത്തിന് സമർപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയിൽ 800ൽ അധികം സർവകലാശാലകളുണ്ട്. ഇവയിൽ ഒന്നുപോലും ലോകത്തെ ഉയർന്ന റാങ്കിങ് നിലവാരം പുലർത്തുന്ന വിദ്യാഭ്യാസസ്ഥാപനങ്ങളുടെ കൂട്ടത്തിൽ ഉൾപ്പെടുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.
21ാം നൂറ്റാണ്ടിന് ഉതകുംവിധം ഇന്ത്യന്‍ വിദ്യാഭ്യാസരീതി ഉടച്ചുവാർക്കണം. ജനസംഖ്യയുടെ 65 ശതമാനം പേര് 35 വയസ്സിന് താഴെയായിട്ടും ഇന്ത്യയുടെ എൻറോൾമെൻറ് നിരക്ക് 25 ശതമാനം മാത്രമാണ്. ഇൗ അവസ്ഥ മാറണമെങ്കിൽ എല്ലാം പതിവുപോലെ എന്ന സമീപനം ഉപക്ഷേിക്കണം. സ്വകാര്യ വിദ്യാഭ്യാസസ്ഥാപനങ്ങൾ മുതൽ കേന്ദ്ര സർവകലാശാലവരെയുള്ള സ്ഥാപനങ്ങൾ ഇതൊരു ദൗത്യമായി ഏറ്റെടുത്ത് വിദ്യാഭ്യാസരംഗത്ത് ലോകത്തെ നയിക്കുന്ന രാഷ്ട്രമായി ഇന്ത്യയെ മാറ്റിയെടുക്കണം.
ഒരുകാലത്ത് ‘വിശ്വഗുരു’ എന്നാണ് ഇന്ത്യ അറിയപ്പെട്ടിരുന്നത്. പലഭാഗങ്ങളിൽനിന്നുള്ള ആളുകൾ പഠനത്തിനും വിജ്ഞാന സമ്പാദനത്തിനുമായി ഇവടെയെത്തിയിരുന്നു. വൈദേശിക അധിനിവേശങ്ങളും ബ്രിട്ടീഷ് ഭരണവും വിദ്യാഭ്യാസരംഗത്തെ രാജ്യത്തിെൻറ പൂർവകാല പ്രൗഢി നഷ്ടമാക്കി. ഏത് ഭാഷ പഠിച്ചാലും മാതൃഭാഷ മറക്കരുതെന്നും ഭാവിയില്‍ കേരളത്തിലെ ഉന്നതവിഭ്യാഭ്യാസം മലയാളത്തിലാക്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്നും ഉപരാഷ്ട്രപതി നിർദേശിച്ചു.
മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി, പി. കരുണാകരന് എം.പി, യു.ജി.സി അംഗം ഡോ. ജി. ഗോപാല്‍ റെഡ്ഡി, സർവകലാശാലാ രജിസ്ട്രാര്‍ ഡോ. എ. രാധാകൃഷ്ണന് നായര്‍ എന്നിവര്‍ പങ്കെടുത്തു. വൈസ് ചാന്‍സലര്‍ ഡോ. ജി. ഗോപകുമാര്‍ സ്വാഗതവും സര്‍വകലാശാല എക്സിക്യൂട്ടിവ് കമ്മിറ്റി അംഗം ഡോ. കെ. ജയപ്രസാദ് നന്ദിയും പറഞ്ഞു. എം.എല്‍.എമാരായ കെ. കുഞ്ഞിരാമന്, എന്‍.എ. നെല്ലിക്കുന്ന്, ജില്ല പഞ്ചായത്ത് പ്രസിഡൻറ് എ.ജി.സി. ബഷീര്‍, മുന്‍മന്ത്രി ചെര്‍ക്കളം അബ്ദുല്ല ഉള്‍പ്പെടെയുള്ള സദസ്സ് ചടങ്ങിന് സാക്ഷ്യംവഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.