പ്രോേട്ടാകോൾ വിട്ട് അരമനയിൽ ഭക്ഷണം; ഇംഗ്ലീഷിൽ പതഞ്ഞൊഴുകിയ പ്രസംഗം
text_fieldsപത്തനംതിട്ട: മലയാളത്തിൽ തുടങ്ങി ഇംഗ്ലീഷിൽ അതിദ്രുതം പതഞ്ഞൊഴുകിയ ഉപരാഷ്ട്രപതിയുടെ പ്രസംഗം വലിയ മെത്രാപ്പോലീത്തയുടെയും ജോസഫ് മാർത്തോമയുടെയും ആദരിക്കൽ ചടങ്ങിൽ സദസ്സിന് ഹരമായി. പ്രോേട്ടാകോൾ ലംഘിച്ച് തിരുവല്ല മലങ്കര മാർത്തോമ ആസ്ഥാനമായ പുലാത്തീനിലായിരുന്നു വെങ്കയ്യ നായിഡുവിന് ഭക്ഷണവും വിശ്രമവും. ദൈവത്തിെൻറ സ്വന്തം നാടായ ഹരിതകേരളത്തിൽ വരാൻ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നു എന്നു പറഞ്ഞാണ് ഉപരാഷ്ട്രപതി പ്രസംഗം മലയാളത്തിൽ തുടങ്ങിയത്. തുടക്കത്തിൽ മാർത്തോമ മൊത്രാപ്പോലീത്ത, ജോസഫ് മാർത്തോമ എന്നിവരെ തിരുമേനിമാരെന്നും കേരളത്തിെൻറ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി എന്നു തുടങ്ങി രാജു എബ്രഹാം എം.എൽ.എയെവരെയുള്ളവരെ അവരുടെ പദവി ഉൾപ്പെടെ മലയാളത്തിൽ വിളിച്ചുമാണ് ഉപരാഷ്ട്രപതി പ്രസംഗം തുടങ്ങിയത്. പിന്നീട് എഴുതി തയാറാക്കിയ ഇംഗ്ലീഷ് പ്രസംഗത്തിലേക്ക് പോയി.
കേരളത്തിെൻറ സാംസ്കാരിക ചരിത്രം വിവരിച്ചശേഷം പിന്നെ സ്വതസിദ്ധമായ അനർഗളമായ ഇംഗ്ലീഷ് ഒഴുക്കിൽ സദസ്സ് പുളകിതമായി. പ്രസംഗത്തിൽ പ്രാസപ്രയോഗത്തിെൻറ വക്താവായ വെങ്കയ്യ ഇംഗ്ലീഷ് പദങ്ങൾ പ്രാസത്തിൽ പ്രയോഗിച്ച് ജനങ്ങളെ കൈയിലെടുത്തു. കേരളത്തിലെ ഗുരുസ്ഥാനീയരായ രണ്ട് മഹാത്മാക്കളെ ആദരിക്കുന്ന ചടങ്ങിൽ പെങ്കടുക്കാൻ കഴിഞ്ഞതും ഇവിടത്തെ അരമനയിൽ അവരോടൊപ്പം ആഹാരം കഴിക്കാനും വിശ്രമിക്കാനും കഴിഞ്ഞതും ഭാഗ്യമായെന്ന് അദ്ദേഹം പറഞ്ഞു. വിശ്രമിക്കാൻ എന്ന വാക്ക് എടുത്തു പറഞ്ഞ ഉപരാഷ്ട്രപതി അതിന് പ്രോേട്ടാകോൾ തടസ്സമാകുമെന്ന് നിർദേശിച്ചവരോട് തനിക്ക് ഇവിടെ എല്ലാംകൊണ്ടും സുരക്ഷയാണെന്നാണ് പറഞ്ഞത്. ഇതിന് സൗകര്യമൊരുക്കിയ രാജ്യസഭ ഉപാധ്യക്ഷൻ പി.ജെ. കുര്യനെ ഇരുത്തി പുകഴ്ത്താനും മറന്നില്ല. രാജ്യസഭയിൽ ടെൻഷനുണ്ടാകുേമ്പാൾ അത് കുറക്കാൻ കുര്യനുമായി സംസാരിക്കാറുണ്ടെന്നും അദ്ദേഹവുമായി നല്ല സൗഹൃദമാണെന്നും പറഞ്ഞ ഉപരാഷ്ട്രപതി അദ്ദേഹം അവിടെത്തന്നെ അധ്യക്ഷനാകെട്ട എന്നും ആശംസിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.