ഒരു ഭാഷയും നിർബന്ധപൂർവം അടിച്ചേൽപിക്കേണ്ടതില്ല -ഉപരാഷ്ട്രപതി
text_fieldsകോട്ടക്കൽ: കുട്ടികൾ ആദ്യം പഠിക്കേണ്ടതും വിദ്യാഭ്യാസം തുടങ്ങേണ്ടതും മാതൃഭാഷയിലാണെന്നും ഒരു ഭാഷയും അടിച്ചേൽ പ്പിക്കേണ്ടതില്ലെന്നും ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു. മാതൃഭാഷ കാഴ്ചയും മറ്റുള്ളവ കണ്ണടയുമാണ്. ഭാഷയെച്ചൊല ്ലി നടക്കുന്ന വിവാദം അനാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. കോട്ടക്കൽ ആര്യവൈദ്യശാല സ്ഥാപകൻ വൈദ്യരത്‌നം പി.എസ്. വാ ര്യരുടെ 150ാം ജന്മവാർഷികാഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു ഉപരാഷ്ട്രപതി.
കശ്മീർ മുതൽ കന്യാകുമ ാരി വരെ ഒരു രാജ്യമാണ്. വൈവിധ്യത്തിലുള്ള ഏകതയാണ് രാജ്യത്തിെൻറ സംസ്കാരം. ഒരു ഭാഷയെ സംബന്ധിച്ചും ആശങ്കക്ക് വ കയില്ല. മാതാവിനെയാണ് ആദ്യം മനസ്സിലാക്കേണ്ടത്. കേരളീയർ മലയാളത്തിൽ തുടങ്ങണം സംസാരവും വിദ്യാഭ്യാസവും. പിന്നെ ഇം ഗ്ലീഷും ഹിന്ദിയും ഉർദുവും അറബിയും സ്പാനിഷും തുടങ്ങി ഇഷ്ടമുള്ളത്രയും ഭാഷകൾ പഠിക്കാം. കശ്മീരിൽ നടക്കുന്നത് കേ രളീയെൻറ വിഷയമാണെന്നതുപോലെ തിരിച്ചും അങ്ങനെ കണ്ട് രാജ്യം ഒന്നാണെന്ന സന്ദേശം നൽകണം.
മാതാവിനെയും മാതൃ ഭാഷയെയും പോലെ ഗുരുവിനെയും വന്ദിക്കണമെന്നും ഉപരാഷ്ട്രപതി കൂട്ടിച്ചേർത്തു. മലയാളത്തിൽ സദസ്സിനെ അഭിസംബോധന ചെ യ്ത് പ്രസംഗം തുടങ്ങിയ വെങ്കയ്യ നായിഡു ഇംഗ്ലീഷിലാണ് കൂടുതൽ കാര്യങ്ങളും പറഞ്ഞത്. ഇടക്ക് ഹിന്ദിയും കടന്നുവന്നു.
‘ഫാസ്റ്റ് ഫുഡിന്‍റെ പിന്നാലെ പോയി ആരോഗ്യം തുലക്കുന്നത് ഖേദകരം’
കോട്ടക്കൽ: രാജ്യത്തിന് അഭിമാനമായി നിലകൊള്ളുന്ന കോട്ടക്കൽ ആര്യവൈദ്യശാലയുടെ പ്രവർത്തനങ്ങൾ ലോകത്തിന് മാതൃകയാണെന്ന് ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു. പരമ്പരാഗതമായി ആരോഗ്യരംഗത്ത് മഹത്തായ സംഭാവനകൾ നൽകിയ സ്ഥാപനങ്ങളാണ് ആര്യവൈദ്യശാലയും ആയുർവേദ കോളജും ചാരിറ്റബിൾ ട്രസ്റ്റ് ആശുപത്രിയുമെന്നും അദ്ദേഹം പറഞ്ഞു. ആര്യവൈദ്യശാല സ്ഥാപകൻ വൈദ്യരത്‌നം പി.എസ്. വാര്യരുടെ 150ാം ജന്മവാർഷികാഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു ഉപരാഷ്ട്രപതി.
രാജ്യത്തിെൻറ മഹാനായ പുത്രെൻറ ജന്മദിനം ആഘോഷിക്കുമ്പോൾ അതിൽ പങ്കുചേരുകയെന്നത് സർക്കാരിെൻറയും ജനങ്ങളുടെയും ഉത്തരവാദിത്തമാണ്. ആയുർവേദത്തിന് ലോകത്ത് ഇത്രയേറെ സ്വീകാര്യതയുണ്ടാക്കിയതിൽ ആര്യവൈദ്യശാലക്ക് വലിയ പങ്കുണ്ട്. മനോഹരവും രുചികരവുമായ ഭക്ഷണത്തിെൻറ പാരമ്പര്യം അവകാശപ്പെടുന്ന യുവാക്കൾ ഫാസ്റ്റ് ഫുഡിെൻറയും പാശ്ചാത്യവിഭവങ്ങളുടെയും പിന്നാലെ പോയി ആരോഗ്യം തുലക്കുന്നത് ഖേദകരമാണെന്നും വെങ്കയ്യ നായിഡു പറഞ്ഞു.
ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അധ്യക്ഷത വഹിച്ചു. മാനേജിങ് ട്രസ്റ്റി ഡോ. പി.കെ. വാര്യർ സ്വാഗതവും ചീഫ് ഫിസിഷ്യൻ ട്രസ്റ്റി ഡോ. പി.എം. വാര്യർ നന്ദിയും പറഞ്ഞു. ഉന്നത വിദ്യാഭ്യാസമന്ത്രി ഡോ. കെ.ടി. ജലീൽ, എം.പിമാരായ ഇ.ടി. മുഹമ്മദ് ബഷീർ, പി.വി. അബ്ദുൽ വഹാബ്, കെ.കെ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ, മലപ്പുറം ജില്ല കലക്ടർ ജാഫർ മലിക്, നഗരസഭാധ്യക്ഷൻ കെ.കെ. നാസർ തുടങ്ങിയവർ പങ്കെടുത്തു.
ആയുർവേദം: ദേശീയനയം വേണമെന്ന് ഗവർണർ
കോട്ടക്കൽ: ആയുർവേദത്തിെൻറ കാര്യത്തിൽ ദേശീയനയം രൂപവത്കരിക്കണമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. വിനോദസഞ്ചാരരംഗത്ത് ഒട്ടേറെ ആയുർവേദ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ട്. എന്നാൽ, യോഗ്യരല്ലാത്തവരാണ് പലപ്പോഴും ചികിത്സ നടത്തുന്നത്. ആരോഗ്യസംബന്ധമായി ആഗോളതലത്തിൽ നേരിടുന്ന വെല്ലുവിളികൾ കൈകാര്യം ചെയ്യുന്നതിൽ കോട്ടക്കൽ ആര്യവൈദ്യശാലക്ക് വലിയ പങ്ക് വഹിക്കാനുണ്ട്.
ദേശീയനയമുണ്ടാക്കുന്നതിൽ ക്രിയാത്മക നിർദേശങ്ങൾ നൽകാൻ ആര്യവൈദ്യശാലക്ക് കഴിയുമെന്നും പി.എസ്. വാര്യരുടെ 150ാം ജന്മവാർഷിഘോഷ ഉദ്ഘാടനച്ചടങ്ങിൽ അധ്യക്ഷപ്രസംഗം നടത്തവേ ഗവർണർ അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.