വെൻറിലേറ്റർ കിട്ടിയില്ല; മലപ്പുറത്ത് പഞ്ചായത്തംഗത്തിന്‍റെ മാതാവ് മരിച്ചു
text_fieldsവേങ്ങര (മലപ്പുറം): സ്വകാര്യ ആശുപത്രിയിൽ വെൻറിലേറ്റർ ലഭിക്കാത്തത് കാരണം രോഗി മരിച്ചു. കണ്ണമംഗലം ഗ്രാമപഞ്ചായത്ത് 12ാം വാർഡ് അംഗം സലീന അബ്ദുറഹ്മാെൻറ മാതാവും വേങ്ങര പറമ്പിൽപടി സ്വദേശി എടക്കണ്ടൻ കുഞ്ഞിമൊയ്തീെൻറ ഭാര്യയുമായ പാത്തുമ്മുവാണ് (64) മരിച്ചത്.
പാത്തുമ്മു വേങ്ങരയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ, ശരീരത്തിൽ ഓക്സിജൻ അളവ് കുറഞ്ഞതോടെ കോട്ടക്കലിലെ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയിരുന്നു. നിലവഷളായതോടെ അവിടെ വെൻറിലേറ്റർ ലഭ്യമാകാത്തതിനാൽ സമീപ പ്രദേശങ്ങളിലെ ആശുപത്രികളിൽ അന്വേഷിച്ചെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് ജില്ല കൺേട്രാൾ റൂമിൽ അറിയിച്ചു.
വെൻറിലേറ്റർ ലഭ്യമാകുന്ന സമയം അറിയിക്കുമെന്ന മറുപടിയുടെ അടിസ്ഥാനത്തിൽ ഓൺലൈൻ പരിശോധിച്ചെങ്കിലും വെൻറിലേറ്റർ ലഭ്യമായില്ല. അസുഖം മൂർച്ഛിച്ചതിനെ തുടർന്ന് പാത്തുമ്മു വ്യാഴാഴ്ച പുലർച്ച മരണത്തിന് കീഴടങ്ങുകയായിരുന്നു.
മറ്റുമക്കൾ: സാജിത (മുൻ അംഗം, വേങ്ങര ഗ്രാമപഞ്ചായത്ത്), സീനത്ത്, അബൂബക്കർ സിദ്ദീഖ്. മരുമക്കൾ: അബ്ദീൽ കരീം പാലത്തിങ്ങൾ (സീനിയർ ക്ലർക്ക്, എ.ആർ നഗർ ഗ്രാമപഞ്ചായത്ത്), അബ്ദുറഹ്മാൻ താട്ടയിൽ, (പൂച്ചോലമാട്), ബഷീർ പഞ്ചിളി (മലപ്പുറം).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.