സ്വപ്നക്ക് ലോക്കർ തുറക്കാൻ ശിവശങ്കർ ആവശ്യപ്പെട്ടെന്ന് വേണുഗോപാൽ
text_fieldsകൊച്ചി: സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന് ബാങ്ക് ലോക്കർ തുറക്കാൻ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കർ ആവശ്യപ്പെട്ടെന്ന് ചാർട്ടേഡ് അക്കൗണ്ടൻറ് പി. വേണുഗോപാൽ.
എന്നാൽ, സാമ്പത്തിക ഉപദേശം നൽകാനാണ് താൻ പറഞ്ഞതെന്നും ലോക്കർ തുറക്കാൻ ആവശ്യപ്പെട്ടിട്ടില്ലെന്നും എം. ശിവശങ്കർ. എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റിന് വ്യത്യസ്ത ദിവസങ്ങളിൽ ഇവർ നൽകിയ മൊഴിയിലാണ് വൈരുധ്യം.
25 വർഷമായി ശിവശങ്കറിനെ അറിയാമെന്ന് വേണുഗോപാൽ മൊഴി നൽകി. അദ്ദേഹമാണ് സ്വപ്നയെ പരിചയപ്പെടുത്തിയത്. തനിക്ക് 30 ലക്ഷം രൂപ കിട്ടുന്നുണ്ടെന്നും അത് ഫിക്സഡ് െഡപ്പോസിറ്റ് ഇടാൻ സഹായിക്കണമെന്നും സ്വപ്ന ആവശ്യപ്പെട്ടു. ഇതിനെ താൻ പിന്തുണച്ചില്ല.
എങ്കിൽ പണം ലോക്കറിൽ സൂക്ഷിക്കാമെന്ന് സ്വപ്ന പറഞ്ഞു. ഈ അവസരത്തിൽ സ്വപ്നയുടെയും വേണുഗോപാലിെൻറയും പേരിൽ ജോയൻറ് ലോക്കർ തുറക്കാൻ ശിവശങ്കർ ആവശ്യപ്പെട്ടു. ഇതുപ്രകാരം തിരുവനന്തപുരം എസ്.ബി.ഐ സിറ്റി മെയിൻ ബ്രാഞ്ചിൽ ജോയൻറ് ലോക്കർ തുറന്നു. അതിൽ നടത്തിയ ഇടപാടുകളെക്കുറിച്ചെല്ലാം ശിവശങ്കറിനെ അറിയിച്ചിരുന്നു.
ലോക്കറിെൻറ താക്കോൽ തെൻറ കൈവശമാണ് വെച്ചത്. പിന്നീട് മൂന്നുനാലുവട്ടം പണം എടുത്ത് സ്വപ്നക്ക് നൽകി. ലോക്കർ കാലിയായപ്പോൾ പാസ്ബുക്കും താക്കോലും സ്വപ്നക്ക് കൊടുത്തു. പിന്നീട് ലോക്കർ േക്ലാസ് ചെയ്യാൻ ആവശ്യപ്പെട്ടപ്പോൾ അതിൽ കുറച്ച് സ്വർണം സൂക്ഷിക്കാമെന്ന് സ്വപ്ന പറഞ്ഞു.
എന്നാൽ, സ്വപ്നക്കുവേണ്ടി ലോക്കർ തുറക്കാൻ േവണുഗോപാലിനോട് ആവശ്യപ്പെട്ടിരുന്നില്ലെന്നും ജോയൻറ് അക്കൗണ്ടിലെ ഇടപാടുകൾ സംബന്ധിച്ച് തന്നെ അറിയിച്ചിരുന്നിെല്ലന്നും ശിവശങ്കർ വിശദീകരിച്ചു. പലവട്ടം സ്വപ്നക്ക് പണം നൽകിയിട്ടുണ്ട്. അത് തിരികെ തരാത്തതിനെത്തുടർന്നാണ് 2018 അവസാനം സ്വപ്നയെ ചാർട്ടേഡ് അക്കൗണ്ടൻറിെൻറ അടുക്കൽ എത്തിച്ചത്.
സ്വപ്നയുടെ 20 ലക്ഷം രൂപ ഫിക്സഡ് അക്കൗണ്ടായി നിക്ഷേപിക്കുന്നതിന് സഹായം ആവശ്യപ്പെട്ടു. രണ്ടുമൂന്നു ദിവസം കഴിഞ്ഞ് വേണുഗോപാലിെൻറ വീട്ടിൽ പണമടങ്ങിയ ബാഗ് കൈമാറി. അതിൽ എത്ര രൂപയുണ്ടെന്ന് അറിഞ്ഞിരുന്നില്ല. പിന്നീട് വേണുഗോപാൽ ജോയൻറ് ലോക്കർ തുറന്ന കാര്യം അറിയിച്ചു.
ലോക്കർ ചാർജ് നൽകാൻ സ്വപ്നയുടെ കൈവശം പണമില്ലാതിരുന്നതിനാൽ അത് തെൻറ അക്കൗണ്ടിൽനിന്ന് ഡെബിറ്റ് ചെയ്യാൻ അനുമതി നൽകിയിരുന്നു. അതേസമയം, മറ്റൊരു ചോദ്യംചെയ്യലിനിടെ സ്വപ്നക്ക് ബാങ്ക് ലോക്കർ തുറക്കാൻ തെൻറ ചാർട്ടേഡ് അക്കൗണ്ടൻറിനെ ചുമതലപ്പെടുത്തിയ കാര്യം ശിവശങ്കർ സമ്മതിച്ചെന്നും ഇ.ഡി കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിലുണ്ട്.
മൊഴികളിലെ വൈരുധ്യത്തെത്തുടർന്നാണ് മൊത്തം കാര്യങ്ങളിലും ശിവശങ്കറിെൻറ പങ്ക് സൂക്ഷ്മമായി അന്വേഷിക്കണമെന്ന് കുറ്റപത്രത്തിൽ ഇ.ഡി ആവശ്യം ഉന്നയിച്ചത്. കേസിൽ സാക്ഷിയാണ് വേണുഗോപാൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.