Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവേണുഗോപാലൻ നായരുടെ...

വേണുഗോപാലൻ നായരുടെ ആത്മഹത്യ;​ ബി.ജെ.പി സമരവുമായി ബന്ധമില്ലെന്ന്​ പൊലീസ്

text_fields
bookmark_border
വേണുഗോപാലൻ നായരുടെ ആത്മഹത്യ;​ ബി.ജെ.പി സമരവുമായി ബന്ധമില്ലെന്ന്​ പൊലീസ്
cancel

തിരുവനന്തപുരം: സെക്ര​േട്ടറിയറ്റിനു മുന്നിലെ ബി.ജെ.പി സമര പന്തലിനടുത്ത്​​ ദേഹത്ത്​ തീ കൊളുത്തി ആത്മഹത്യക്ക ു ശ്രമിച്ച വേണുഗോപാലൻ നായരുടെ ആത്മഹത്യക്ക്​ ബി.ജെ.പിയുടെ ശബരിമല സമരവുമായി ബന്ധമില്ലെന്ന്​ പൊലീസ്​. വേണുഗോ പാലൻ നായർക്ക്​ രാഷ്​ട്രീയ ബന്ധങ്ങളില്ല. അദ്ദേഹം ജീവിത നൈരാശ്യം മൂലമാണ്​ ആത്മഹത്യ ചെയ്​തത്​. തീ ദേഹത്ത്​ പടർന് ന്​ പിടിച്ചത്​ മൂലമുണ്ടായ മരണ വെപ്രാളത്തിലാണ്​ സമര പന്തലിലേക്ക്​ ഒാടിയതെന്നാണ്​ അദ്ദേഹം മൊഴി നൽകിയതെന്നും പൊലീസ്​വ്യക്തമാക്കി. അതേസമയം, വേണുഗോപാലൻ നായരുടെ മരണത്തെ തുടർന്ന്​ വെള്ളിയാഴ്​ച സംസ്​ഥാന വ്യാപകമായി ബി.ജെ.പി ഹർത്താലിന്​ ആഹ്വാനം ചെയ്​തിരിക്കുകയാണ്​​.

വേണുഗോപാലൻ നായരുടെ ആത്മഹത്യ സമയം പുലർച്ചെ രണ്ട്​ മണിയാണെന്നതും തിരക്കുള്ള സ്​ഥലത്ത്​ ആത്മഹത്യ നടന്നതിലും ദുരൂഹതയുണ്ടെന്നും ഇതു സംബന്ധിച്ച്​ സമഗ്ര അന്വേഷണം നടത്തുമെന്നും​ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞിരുന്നു. വേണുഗോപാലൻ നായരേയ​ും ബി.ജെ.പി ബലിദാനി ആക്കുകയാണെന്നും ഹർത്താൽ ബി.ജെ.പിക്ക്​ ആഘോഷമാണെന്നും അ​േദ്ദഹം ആരോപിച്ചു.

വ്യാഴാഴ്​ച പുലർച്ചെ രണ്ട്​ മണിയാടെയായിരുന്നു സെക്ര​േട്ടറിയറ്റിനു മുന്നിൽ ബി.ജെ.പി നേതാവ്​ സി.കെ പത്​മനാഭൻ നിരാഹാര സമരമിരിക്കുന്ന പന്തലിനു സമീപം മുട്ടട സ്വദേശിയായ വേണുഗോപാലൻ നായർ ആത്​മഹത്യാശ്രമം നടത്തിയത്​. സമരപ്പന്തലിന്​ എതിർവശത്തെ ക്യാപിറ്റൽ ടവറിനു മുന്നിൽ നിന്ന്​ തീകൊളുത്തിയ ശേഷം സമരപ്പന്തലിലേക്ക്​ ഒാടിയടുക്കുകയായിരുന്നു.

പൊലീസും സമരപ്പന്തലില്‍ ഉണ്ടായിരുന്നവരും ചേര്‍ന്ന് തീ കെടുത്തി ഇയാളെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വൈകുന്നേരം നാല്​ മണിയോടെ മരിക്കുകയായിരുന്നു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newssuicide attemptBJP strikesabarimala strikemalayalam newsvenugopalan nair
News Summary - venugopalan nair's suicide; police said there is no connection with BJP's sabarimala strike -kerala news
Next Story