ശ്രീധന്യക്കെതിെര അധിക്ഷേപം; അപമാനിച്ചയാൾക്ക് സിയാലുമായി ബന്ധമില്ലെന്ന്
text_fieldsകൊച്ചി: സിവിൽ സർവിസ് പരീക്ഷയിൽ ഉന്നതവിജയം നേടിയ ശ്രീധന്യ സുരേഷിനെ വംശീയമായി അധിക്ഷേപിച്ച യുവാവിനെതിരെ സമൂ ഹമാധ്യമങ്ങളിൽ വ്യാപക പ്രതിഷേധം. പ്രതികൂല സാഹചര്യങ്ങളെ തരണംചെയ്ത് മഹത്തായ നേട്ടം കൈവരിച്ച വയനാട്ടിലെ കുറിച ്യ സമുദായാംഗമായ ശ്രീധന്യയെ കുറിച്ചുള്ള ‘മീഡിയ വൺ’ ചാനലിൻെറ വാർത്തയുടെ ഫേസ്ബുക്ക് കമൻറ് കോളത്തിലാണ് അ ജയകുമാർ എന്ന പേരിലുള്ള അക്കൗണ്ടിൽനിന്ന് തരംതാണ കമൻറ് വന്നത്.
അജയകുമാറിെൻറ പ്രൊഫൈലിൽ കൊച്ചി വിമാനത്താവളത്തിലെ ഇലക്ട്രിക്കൽ എൻജിനീയറാണെന്ന് ചേർത്തിരുന്നു. ഇതേ തുടർന്ന് നിരവധി പേർ വിമാനത്താവള കമ്പനിയായ ‘സിയാലു’മായി ബന്ധപ്പെടുകയും ഇയാൾക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ, ഇങ്ങനെയൊരു വ്യക്തി തങ്ങളുടെ സ്ഥാപനത്തിൽ ജോലിചെയ്യുന്നില്ലെന്നു പറഞ്ഞ് ‘സിയാൽ’ അധികൃതർതന്നെ രംഗത്തെത്തി.
ആദിവാസി വിഭാഗത്തിൽനിന്ന് ആദ്യമായി ഐ.എ.എസ് ലഭിച്ച ശ്രീധന്യ സുരേഷിനെ ഫേസ്ബുക്കിലൂടെ അപമാനിച്ചയാൾക്ക് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളവുമായി ബന്ധമില്ലെന്ന് സിയാൽ പി.ആർ.ഒ പി.എസ്. ജയൻ അറിയിച്ചു. സിയാലിലെ ഇലക്ട്രിക്കൽ എൻജിനീയറാണെന്ന പ്രചാരണം അടിസ്ഥാനരഹിതമാണ്. ശ്രീധന്യ സുരേഷിനെ സിയാലിലെ ജീവനക്കാരും മാനേജ്മെൻറും പ്രശംസിക്കുന്നതായും അദ്ദേഹം വാർത്തക്കുറിപ്പിൽ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.