യുവതി ആത്മഹത്യ ചെയ്ത കേസിൽ ഒമ്പതിന് വിധി
text_fieldsതലശ്ശേരി: പീഡനം കാരണം യുവതി ഭർതൃവീട്ടിൽ ആത്മഹത്യ ചെയ്തുവെന്ന കേസിൽ ഒമ്പതിന് കോടതി വിധി പറയും. ഭർതൃ സഹോദരിയാണ് കേസിൽ വിചാരണ നേരിട്ടത്. ചൊക്ലി അണിയാരത്തെ മലക്ക് താഴെ കുനിയിൽ എ.കെ. ശാരദയുടെ മകൾ ഷിജിനയാണ് (28) ഭർതൃവീട്ടിൽ ജീവനൊടുക്കിയത്. ഭർത്താവ് തൃപ്പങ്ങോട്ടൂർ മലയൻകണ്ടി വീട്ടിൽ പവിത്രന്റെ സഹോദരി എം.കെ. വസന്തയാണ് (50) പ്രതിസ്ഥാനത്തുള്ളത്.
2013 ഫെബ്രുവരി 19ന് പുലർച്ചയാണ് സംഭവം. 2010 ജൂലൈ 10നാണ് ബംഗളൂരുവിൽ ജോലിയുള്ള പവിത്രൻ ഷിജിയെ വിവാഹം കഴിച്ചത്. ഇവരുടെ ദാമ്പത്യത്തിൽ ഒരു കുട്ടിയുമുണ്ട്. ബന്ധുവായ രാജന്റെ പരാതിയിലാണ് പൊലീസ് പ്രഥമ വിവരം രേഖപ്പെടുത്തിയത്. വിവാഹസമയത്ത് 35 പവൻ ആഭരണം നൽകിയാതായി ഷിജിയുടെ അമ്മ ശാരദ ജില്ല പൊലീസ് ചീഫിന് നൽകിയ പരാതിയിൽ ആരോപിക്കുന്നുണ്ട്. ആത്മഹത്യയെന്ന നിലയിലെത്തിയ കേസ് ശാരദ നൽകിയ പരാതിയെ തുടർന്നാണ് വസന്തയെ പ്രതിയാക്കി കേസെടുത്തത്. അന്നത്തെ തലശ്ശേരി എ.എസ്.പി ധീരജ് കുമാർ ഗുപ്തയാണ് അന്വേഷണം നടത്തിയത്.
പൊലീസ് ഓഫിസർമാരായ മൂസ്സ വള്ളിക്കാടൻ, കെ.വി. വേണുഗോപാൽ, ഇ.വി. ഫായിസ് അലി, സന്തോഷ് കുമാർ, തഹസിൽദാർ എ.എം. മധുസൂദനൻ, ഫോറൻസിക് സർജൻ ഡോ.എസ്. ഗോപാലകൃഷ്ണപിള്ള തുടങ്ങിയവരാണ് പ്രോസിക്യൂഷൻ സാക്ഷികൾ. പ്രോസിക്യൂഷന് വേണ്ടി അഡീഷനൽ ഗവ. പ്ലീഡർ അഡ്വ. ഇ. ജയറാംദാസാണ് ഹാജരാവുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.