Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമോൻസൺ മാവുങ്കലിനെതിരായ...

മോൻസൺ മാവുങ്കലിനെതിരായ പോക്സോ കേസിൽ വിധി ശനിയാഴ്ച

text_fields
bookmark_border
monson mavunkal
cancel

കൊച്ചി: പുരാവസ്തു തട്ടിപ്പ് കേസ്​ പ്രതി മോൻസൺ മാവുങ്കലിനെതിരെ രജിസ്റ്റർ ചെയ്ത പോക്സോ കേസിൽ എറണാകുളം അഡീഷനൽ സെഷൻസ് (പോക്സോ കോടതി) ജൂൺ 17ന് വിധി പറയും. ചൊവ്വാഴ്ച അന്തിമ വാദം പൂർത്തിയായതിനെത്തുടർന്നാണ് വിധി പറയാൻ കേസ് മാറ്റിയത്.

2019ൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പലതവണ പീഡിപ്പിച്ചെന്ന കേസിലാണ് മോൻസൺ വിചാരണ നേരിട്ടത്. 2022 മാർച്ചിൽ തുടങ്ങിയ വിചാരണയാണ് പൂർത്തിയായത്. തുടർ വിദ്യാഭ്യാസത്തിന് സഹായം വാഗ്ദാനം ചെയ്ത് ഓഫിസ് സ്റ്റാഫിന്‍റെ മകളെ പീഡിപ്പിച്ചെന്നാണ് ആരോപണം.

മറ്റ് രണ്ട് പീഡനക്കേസു കൂടി മോൻസണിനെതിരെ ക്രൈംബ്രാഞ്ച് രജിസ്റ്റർ ചെയ്തിരുന്നു. ഇവയിൽ വിചാരണ തുടങ്ങിയിട്ടില്ല. ഈ കേസുകളിൽ ജാമ്യത്തിനായി മോൻസൺ സുപ്രീംകോടതിയിൽവരെ ഹരജി നൽകിയിരുന്നെങ്കിലും തള്ളിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Pocso Casesrape caseMonson Mavunkal
News Summary - Verdict in POCSO case against Monson Mavunkal on Saturday
Next Story