Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകെടുകാര്യസ്ഥതയും...

കെടുകാര്യസ്ഥതയും ധൂർത്തും; വി.എഫ്​.പി.സി.കെ കടുത്ത പ്രതിസന്ധിയിൽ

text_fields
bookmark_border
കെടുകാര്യസ്ഥതയും ധൂർത്തും; വി.എഫ്​.പി.സി.കെ കടുത്ത പ്രതിസന്ധിയിൽ
cancel

കൊ​ച്ചി: സം​സ്ഥാ​ന​ത്തെ പ​ഴം, പ​ച്ച​ക്ക​റി മേ​ഖ​ല​ക​ളു​ടെ സ​മ​ഗ്ര വി​ക​സ​നം ല​ക്ഷ്യ​മി​ട്ട്​ പ്ര​വ​ർ​ത്തി​ക്കു​ന്ന കേ​ര​ള വെ​ജി​റ്റ​ബി​ൾ ആ​ന്‍റ്​ ഫ്രൂ​ട്ട്​ പ്ര​മോ​ഷ​ൻ കൗ​ൺ​സി​ൽ (വി.​എ​ഫ്.​പി.​സി.​കെ) ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ൽ. ഭ​ര​ണ​പ​ര​മാ​യ കെ​ടു​കാ​ര്യ​സ്ഥ​ത​യും ധൂ​ർ​ത്തു​മാ​ണ്​ ന​ല്ല നി​ല​യി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന ക​മ്പ​നി​ക്ക്​ തി​രി​ച്ച​ടി​യാ​യ​ത്. ഇ​തി​നി​ട​യി​ലും പെ​ൻ​ഷ​ൻ പ്രാ​യം ഉ​യ​ർ​ത്താ​നും പ്ര​ധാ​ന ത​സ്തി​ക​ക​ളി​ൽ ഇ​ഷ്ട​ക്കാ​രെ തി​രു​കി​ക്ക​യ​റ്റാ​നും ഭ​ര​ണ​ക​ക്ഷി യൂ​നി​യ​ൻ അ​ണി​യ​റ നീ​ക്കം ന​ട​ത്തു​ന്നു​മു​ണ്ട്.

വ​രു​മാ​നം ല​ഭി​ക്കു​ന്ന പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്കു​ന്ന​തി​ൽ​നി​ന്ന്​ പി​ന്നോ​ട്ടു​പോ​യ​താ​ണ്​ വി.​എ​ഫ്.​പി.​സി.​കെ​യു​ടെ പ്ര​തി​സ​ന്ധി​ക്ക്​ കാ​ര​ണ​മെ​ന്ന്​ ചി​ല ജീ​വ​ന​ക്കാ​ർ​ത​ന്നെ പ​റ​യു​ന്നു. ഒ​ന്ന​ര വ​ർ​ഷ​മാ​യി ശ​മ്പ​ള വി​ത​ര​ണം താ​ളം തെ​റ്റി​യ അ​വ​സ്ഥ​യി​ലാ​ണ്. ക​ഴി​ഞ്ഞ മാ​സ​ത്തെ ശ​മ്പ​ള​ത്തി​ന്‍റെ 50 ശ​ത​മാ​നം മാ​ത്ര​മാ​ണ്​ ന​ൽ​കി​യ​ത്​. ജീ​വ​ന​ക്കാ​രു​ടെ ഗ്രാ​റ്റു​വി​റ്റി വി​ഹി​തം അ​ട​ച്ചി​ട്ട്​ വ​ർ​ഷ​ങ്ങ​ളാ​യി. പ​ത്താം ശ​മ്പ​ള പ​രി​ഷ്ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ജീ​വ​ന​ക്കാ​ർ​ക്ക്​ 7.15 കോ​ടി ന​ൽ​കാ​നു​ണ്ട്. ജൈ​വ പ​ച്ച​ക്ക​റി സ്റ്റാ​ളു​ക​ൾ, വ​ളം ഉ​ൽ​പാ​ദ​ന യൂ​നി​റ്റു​ക​ൾ, പ​ച്ച​ക്ക​റി​ത്തൈ ഉ​ൽ​പാ​ദി​പ്പി​ക്കു​ന്ന മൈ​ക്രോ യൂ​നി​റ്റു​ക​ൾ എ​ന്നി​വ തു​ട​ങ്ങി വ​രു​മാ​നം ​ക​ണ്ടെ​ത്താ​മെ​ന്നി​രി​ക്കെ മൂ​ന്ന്​ വ​ർ​ഷ​ത്തോ​ള​മാ​യി ഇ​ത്ത​രം പ​ദ്ധ​തി​​ക​ളൊ​ന്നും ന​ട​പ്പാ​ക്കു​ന്നി​ല്ല. പ​ക​രം ചി​ല​രു​ടെ സാ​മ്പ​ത്തി​ക​താ​ൽ​പ​ര്യം മു​ൻ​നി​ർ​ത്തി നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലാ​ണ്​ ശ്ര​ദ്ധ​യൂ​ന്നു​ന്ന​ത്​ എ​ന്നാ​ണ്​ ആ​ക്ഷേ​പം. ക​ർ​ഷ​ക പ​രി​ശീ​ല​ന കേ​​ന്ദ്രം എ​ന്ന പേ​രി​ൽ നാ​ല്​ കോ​ടി ചെ​ല​വി​ട്ട്​ കാ​ക്ക​നാ​ട്ട്​ നി​ർ​മി​ച്ച കെ​ട്ടി​ടം ഇ​നി​യും പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​നാ​യി​ട്ടി​ല്ല.

2021നു​ശേ​ഷം പ്ര​തി​വ​ർ​ഷം ഏ​ക​ദേ​ശം അ​ഞ്ച്​-​എ​ട്ട്​ കോ​ടി പ്ര​വ​ർ​ത്ത​ന ന​ഷ്ട​വു​മാ​യാ​ണ്​ ക​മ്പ​നി മു​ന്നോ​ട്ടു​പോ​കു​ന്ന​ത്. ക​യ​റ്റു​മ​തി​യും ഗ​ണ്യ​മാ​യി ഇ​ടി​ഞ്ഞു. സ്റ്റാ​ഫ്​ റെ​ഗു​ലേ​ഷ​ൻ ച​ട്ടം ഭേ​ദ​ഗ​തി ചെ​യ്ത്​ പെ​ൻ​ഷ​ൻ പ്രാ​യം 58ൽ​നി​ന്ന്​ 60 ആ​ക്കാ​നാ​ണ്​ നീ​ക്കം. പ്ര​തി​വ​ർ​ഷം 60 കോ​ടി​ക്ക്​ മു​ക​ളി​ൽ ഇ​ട​പാ​ട്​ ന​ട​ക്കു​ന്ന ക​മ്പ​നി​യി​ൽ ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ഭ​ര​ണ​ക​ക്ഷി യൂ​നി​യ​ൻ നേ​താ​ക്ക​ൾ​ക്കാ​യി സു​പ്ര​ധാ​ന ത​സ്തി​ക​ക​ൾ സൃ​ഷ്ടി​ക്കു​ന്ന​തും വി​വാ​ദ​മാ​യി​ട്ടു​ണ്ട്.

ഇ​ത​ട​ക്കം തീ​രു​മാ​ന​ങ്ങ​ൾ ബു​ധ​നാ​ഴ്ച കൃ​ഷി​മ​ന്ത്രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​രു​​ന്ന ഡ​യ​റ​ക്ട​ർ ബോ​ർ​ഡ്​ യോ​ഗ​ത്തി​ൽ അം​ഗീ​കാ​ര​ത്തി​നാ​യി സ​മ​ർ​പ്പി​ക്കു​മെ​ന്ന്​ അ​റി​യു​ന്നു. ക​മ്പ​നി​യു​ടെ ഡ​യ​റ​ക്ട​ർ (അ​ഡ്​​മി​നി​സ്​​ട്രേ​ഷ​ൻ) ത​സ്തി​ക​യി​ൽ ​സെ​ക്ര​ട്ടേ​റി​യ​റ്റി​ലെ ജോ​യ​ന്‍റ്​ സെ​ക്ര​ട്ട​റി റാ​ങ്കി​ലെ ഉ​ദ്യോ​ഗ​സ്ഥ​ൻ വേ​ണ​മെ​ന്ന മു​ൻ കൃ​ഷി മ​ന്ത്രി വി.​എ​സ്. സു​നി​ൽ​കു​മാ​റി​ന്‍റെ തീ​രു​മാ​ന​വും അ​ട്ടി​മ​റി​ക്ക​പ്പെ​ട്ടു. സ്​​റ്റോ​ക്​ പ​ർ​ച്ചേ​സ്​ ച​ട്ട​ങ്ങ​ളും പാ​ലി​ക്ക​പ്പെ​ടു​ന്നി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LossAdministrative CorruptionVFPCK
News Summary - VFPCK-Loss-Administrative-Corruption
Next Story