വാളേന്തി വി.എച്ച്.പിയുടെ പഥസഞ്ചലനം; പൊലീസ് അന്വേഷണം തുടങ്ങി
text_fieldsതിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ വിശ്വഹിന്ദു പരിഷത്തിന്‍റെ നേതൃത്വത്തിൽ വാളുകളുമായി പഥസഞ്ചലനം നടത്തിയെന്ന പരാതിയിൽ പൊലീസ് കേസെടുത്തു. കീഴാറൂരിലാണ് വി.എച്ച്.പിയുടെ നേതൃത്വത്തിൽ ദുർഗാവാഹിനി പഥസഞ്ചലനം എന്ന പേരിൽ പരിപാടി സംഘടിപ്പിച്ചത്.
മേയ് 22നായിരുന്നു പെൺകുട്ടികൾ പങ്കെടുത്ത പഥസഞ്ചലനം. വാളേന്തിയുള്ള പ്രകടനത്തിന്‍റെ ദൃശ്യങ്ങളുമായി പോപുലർ ഫ്രണ്ട് പ്രവർത്തകർ റൂറൽ ജില്ല പൊലീസ് മേധാവിയെ സമീപിച്ചതോടെയാണ് വിഷയം പൊലീസിന്‍റെ ശ്രദ്ധയിലുംപെടുന്നത്. പോപുലർ ഫ്രണ്ടിന്‍റെ പരാതിയുടെ അടിസ്ഥാനത്തിൽ ആര്യങ്കോട് പൊലീസ് അന്വേഷണം ആരംഭിക്കുകയായിരുന്നു.
സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ കാട്ടാക്കട ഡിവൈ.എസ്.പി ആര്യങ്കോട് എസ്.എച്ച്.ഒക്ക് നിർദേശം നൽകി. പെൺകുട്ടികളുടെ കൈവശമുണ്ടായിരുന്നത് യഥാർഥ വാളായിരുന്നോയെന്നാണ് പരിശോധിക്കുന്നത്. യഥാർഥ വാളാണ് ഉപയോഗിച്ചതെന്ന് കണ്ടെത്തിയാൽ ആംസ് ആക്ട് പ്രകാരം കേസെടുക്കും. ഇതിനായി വിഡിയോ ദൃശ്യങ്ങൾ സൂക്ഷ്മമായി പരിശോധിക്കുന്നുണ്ട്. പഥസഞ്ചലനത്തിന് നേതൃത്വം നൽകിയവരെയും വരുംദിവസങ്ങളിൽ പൊലീസ് ചോദ്യംചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.