വി.എച്ച്.എസ്.ഇയിൽ 39 സമ്പൂർണ എ പ്ലസുകാർ
text_fieldsതിരുവനന്തപുരം: വി.എച്ച്.എസ്.ഇ പരീക്ഷയിൽ 39 പേർക്ക് മുഴുവൻ വിഷയത്തിലും എ പ്ലസ്. കഴിഞ്ഞവർഷം ഇത് 29 ആയിരുന്നു. പരീക്ഷയെഴുതിയവരുടെ എണ്ണത്തിലുണ്ടായ വർധനക്ക് ആനുപാതികമായി എ പ്ലസുകാരുടെ എണ്ണവും വർധിച്ചു. 29,427 പേരാണ് ഇത്തവണ വി.എച്ച്.എസ്.ഇ പരീക്ഷയെഴുതിയത്. കഴിഞ്ഞവർഷം 28,031 പേരാണ് പരീക്ഷക്കിരുന്നത്.
പാർട്ട് ഒന്നിലും രണ്ടിലും 36 സർക്കാർ സ്കൂളുകളും 10 എയ്ഡഡ് സ്കൂളുകളും ഇത്തവണ 100 ശതമാനം വിജയം നേടി. പാർട്ട് ഒന്നിലും രണ്ടിലും മൂന്നിലുമായി 24 സർക്കാർ സ്കൂളുകളും ഏഴ് എയ്ഡഡ് സ്കൂളുകളും നൂറുശതമാനം നേട്ടം കൈവരിച്ചു. അതേസമയം, പാർട്ട് ഒന്നിലും രണ്ടിലും മൂന്നിലുമായി സംസ്ഥാനത്തെ 18 വി.എച്ച്.എസ്.എസുകൾക്ക് 50 ശതമാനത്തിലും താഴെയാണ് വിജയം.
വി.എച്ച്.എസ്.ഇ സേ പരീക്ഷ ജൂൺ ഏഴുമുതൽ
വി.എച്ച്.എസ്.ഇ സേ പരീക്ഷ ജൂൺ ഏഴിന് ആരംഭിക്കും. അപേക്ഷ നൽകേണ്ട അവസാന തീയതി മേയ് 22. മാർച്ചിലെ പരീക്ഷക്ക് രജിസ്റ്റർ ചെയ്യുകയും യോഗ്യത നേടാതിരിക്കുകയോ ഹാജരാകാതിരിക്കുകയോ ചെയ്ത കണ്ടിന്യൂസ് ഇവാല്വേഷൻ ആൻഡ് ഗ്രേഡിങ് (റിൈവസ്ഡ് -കം മോഡുലാർ) സ്കീം (റെഗുലർ) വിദ്യാർഥികൾക്ക് പരാജയപ്പെട്ടതോ ഹാജരാകാതിരുന്നതോ ആയ മുഴുവൻ വിഷയങ്ങൾക്കും രജിസ്റ്റർ ചെയ്യാം.
കണ്ടിന്യൂസ് ഇവാല്വേഷൻ ആൻഡ് ഗ്രേഡിങ് പരിഷ്കരിച്ച സ്കീം (പ്രൈവറ്റ്) വിഭാഗം വിദ്യാർഥികൾക്ക് മിനിമം ഗ്രേഡ് ലഭിക്കാത്ത വിഷയത്തിനു മാത്രമേ രജിസ്റ്റർ ചെയ്യാനാകൂ. സേ പരീക്ഷക്ക് പേപ്പർ ഒന്നിന് 150രൂപയും പ്രാക്ടിക്കൽ ഉൾപ്പടെ പേപ്പർ ഒന്നിന് 175 രൂപ പ്രകാരവും 0202-01-102-93 VHSE Fees എന്ന ശീർഷകത്തിൽ സംസ്ഥാനത്തെ ഏതെങ്കിലും ട്രഷറിയിൽ ഒടുക്കിയ െചലാൻ സഹിതം പ്രിൻസിപ്പലിനാണ് അപേക്ഷ സമർപ്പിക്കേണ്ടത്. സ്കോർ ഷീറ്റിനായി പ്രത്യേകം 40രൂപയും അടക്കണം.
ഇൻറർനെറ്റിൽനിന്ന് ലഭിക്കുന്ന മാർക്ക്ലിസ്റ്റിെൻറ പകർപ്പും അപേക്ഷ ഫോറത്തിെൻറ പകർപ്പും രജിസ്ട്രേഷനായി ഉപയോഗിക്കാം. ഏതെങ്കിലും ഒരു വിഷയത്തിൽ ഗ്രേഡ് മെച്ചപ്പെടുത്തുന്നതിനുള്ള ഇംപ്രൂവ്മെൻറ് പരീക്ഷയും ‘സേ’ക്കൊപ്പം എഴുതാം. പേപ്പർ ഒന്നിന് 500 രൂപയാണ് ഫീസ്. സൂക്ഷ്മ പരിശോധനക്കും പുനർമൂല്യനിർണയത്തിനും www.vhsexaminationkerala.gov.in എന്ന സൈറ്റിൽനിന്ന് ലഭിക്കുന്ന ഫോറം പൂരിപ്പിച്ച് ഫീസ് സഹിതം പഠനം പൂർത്തിയാക്കിയ സ്കൂളിൽ മേയ് 25 വൈകീട്ട് നാലിനകം അപേക്ഷിക്കണം.
ഇൻറർനെറ്റിൽനിന്ന് ലഭിക്കുന്ന മാർക്ക്ലിസ്റ്റിെൻറ പകർപ്പും അപേക്ഷയോടൊപ്പം ചേർക്കണം. ഫിസിക്സ്, കെമിസ്ട്രി, കണക്ക് വിഷയങ്ങൾക്ക് സൂക്ഷ്മ പരിശോധന-പുനർമൂല്യനിർണയം ബാധകമല്ല. പുനർമൂല്യനിർണയത്തിന് േപപ്പർ ഒന്നിന് 500ഉം സൂക്ഷ്മ പരിശോധനക്ക് പേപ്പർ ഒന്നിന് 100രൂപയുമാണ് ഫീസ്. പുനർമൂല്യനിർണയ ഫലം ജൂണിൽ പ്രസിദ്ധീകരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.