ഉപരാഷ്ട്രപതി ഇന്ന് ഗുരുവായൂരിൽ
text_fieldsഗുരുവായൂര്‍: ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു തിങ്കളാഴ്ച ഗുരുവായൂരിലെത്തും. ശ്രീഗുരുവായൂരപ്പൻ ധർമകലാ സമുച്ചയം ട്രസ്റ്റിെൻറ ആഭിമുഖ്യത്തിൽ പുനരാവിഷ്കരിക്കുന്ന അന്യം നിന്ന കലാരൂപമായ ‘അഷ്ടപദിയാട്ടത്തിെൻറ’അവതരണം അദ്ദേഹം ഉദ്ഘാടനം ചെയ്യും. ക്ഷേത്രദർശനവും നടത്തും. ശ്രീകൃഷ്ണ കോളജില്‍ ഉച്ചക്ക് 12ന് ഹെലികോപ്ടറിലെത്തുന്ന ഉപരാഷ്ട്രപതി കാര്‍മാര്‍ഗം ശ്രീവത്സം ഗെസ്റ്റ് ഹൗസിലെത്തും. ഉച്ചപൂജക്ക് നട തുറന്നയുടനെയാണ് ദര്‍ശനം.
ഈ സമയം മറ്റ് ഭക്തർക്ക് ദർശന നിയന്ത്രണം ഉണ്ടാവും. 20 മിനിറ്റ് സമയം ക്ഷേത്രത്തില്‍ െചലവിടും. തുടര്‍ന്ന് ശ്രീവത്സം ഗെസ്റ്റ് ഹൗസിൽ തിരിച്ചെത്തി ഉച്ചഭക്ഷണവും വിശ്രമവും. വൈകീട്ട് അഞ്ചോടെ ഗുരുവായൂരിൽ നിന്ന് മടങ്ങുന്ന ഉപരാഷ്ട്രപതി ശ്രീകൃഷ്ണ കോളജ് ഗ്രൗണ്ടിൽ നിന്ന് കോപ്ടറിൽ നെടുമ്പാശേരിയിലേക്ക് പോകും. ഉപാരാഷ്ട്രപതിയുടെ സന്ദര്‍ശനം കണക്കിലെടുത്ത് നഗരത്തില്‍ ഗതാഗതവും ക്ഷേത്രത്തില്‍ ദര്‍ശനവും നിയന്ത്രിക്കും. ഉച്ചക്ക് 12ന് ഹെലിപ്പാഡില്‍ ഇറങ്ങി ഗുരുവായൂരിൽ എത്തുന്നത് വരെയും വൈകീട്ട് അഞ്ചിന് ഗുരുവായൂരിൽ നിന്നും ഹെലിപാഡിൽ എത്തുന്നതുവരെയും ചൂണ്ടല്‍ മുതല്‍ ഗുരുവായൂര്‍ വരെ ഗതാഗതം നിര്‍ത്തിവെക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.