ഉപരാഷ്ട്രപതി ഗുരുവായൂരിൽ
text_fieldsഗുരുവായൂർ: ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു ഗുരുവായൂരിലെത്തി. ഉച്ചക്ക് ഒരു മണിക്ക് ക്ഷേത്ര ദർശനം നടത്തി. സന്ദർശനവുമായി ബന്ധപ്പെട്ട ഗുരുവായൂരിൽ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. 1.30 വരെ ഭക്തർക്ക് ദർശന നിയന്ത്രണമുണ്ടായിരുന്നു. ഗവർണർ പി സദാശിവം, ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ എന്നിവരും ഒപ്പമുണ്ടായിരുന്നു.
ഗുരുവായൂരപ്പന്‍ ധര്‍മകലാ സമുച്ചയം അവതരിപ്പിക്കുന്ന അഷ്ടപദിയാട്ടം ദര്‍ശിക്കാനാണ് ഉപരാഷ്ട്രപതി ഗുരുവായൂരിലെത്തിയത്. ഐ.ജി.അജിത്കുമാറിെൻറ നേതൃത്വത്തില്‍ 6 എസ്.പിമാര്‍ക്കാണ് സുരക്ഷാ ചുമതല. സുരക്ഷ ശക്തമാക്കുന്നതിെൻറ ഭാഗമായി 2000 പോലീസുകാരെയാണ് ക്ഷേത്ര നഗരിയില്‍ വിന്യസിച്ചത്. ഇന്ന് വൈകീട്ട് ആറുമണിയോടെ അദ്ദേഹം മടങ്ങും.
നേരെത്ത, കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിനെ ഗവർണ്ണർ ജസ്റ്റിസ് പി.സദാശിവം, മന്ത്രി കടകംപള്ളി സുരേന്ദ്രൻ, പ്രിൻസിപ്പൽ സെക്രട്ടറി വിശ്വനാഥ് സിൻഹ, സിയാൽ എം.ഡി വി.ജെ. കുര്യൻ, ജില്ല കളക്ടർ മുഹമ്മദ് സഫീറുള്ള, ഡി.ജി.പി ലോക്നാഥ് ബെഹ്റ, മധ്യമേഖല എ.ഡി.ജി.പി അനിൽ കാന്ത്, കൊച്ചി റേഞ്ച് ഐ.ജി വിജയ് സാക്കറെ, റൂറൽ എസ്പി രാഹുൽ ആർ. നായർ എന്നിവർ ചേർന്ന് സ്വീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.