ഉപരാഷ്ട്രപതിയുടെ സന്ദർശനം: സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി
text_fieldsതിരുവനന്തപുരം: ഉപരാഷ്ട്രപതി വെങ്കയ്യനായിഡുവിെൻറ സന്ദർശനത്തോടനുബന്ധിച്ച് തിരുവനന്തപുരം നഗരത്തിൽ വ്യാഴാഴ്ച ശക്തമായ സുരക്ഷാ ക്രമീകരണങ്ങളും ഗതാഗത നിയന്ത്രണവും ഏർപ്പെടുത്തിയതായി ഐ.ജി.പിയും തിരുവനന്തപുരം സിറ്റി പൊലീസ് കമീഷണറുമായ ബൽറാംകുമാർ ഉപാധ്യായ അറിയിച്ചു. 1000 പൊലീസ് ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിട്ടുള്ളത്.
ഉച്ചക്ക് 12 മുതൽ ഒന്നുവരെയും വൈകീട്ട് ആറുമുതൽ 7.30 വരെയുമുള്ള സമയത്ത് എയർപോർട്ടിലേക്ക് വരുന്ന യാത്രക്കാർ അവരുടെ യാത്ര നേരത്തേ ക്രമീകരിച്ച് വരണം. ശംഖുംമുഖം ബീച്ച് മുതൽ ടെക്നിക്കൽ ഏരിയവരെയുള്ള കടകൾ ഈ സമയത്ത് തുറന്നുപ്രവർത്തിക്കാനോ മറ്റു വഴിയോര കച്ചവടങ്ങൾ നടത്താനോ പാടില്ല. എയർപോർട്ട് യാത്രക്കാർ വള്ളക്കടവ്- പൊന്നറപാലം - ബൈപാസ് റോഡ് വഴി പോകണമെന്നും കമീഷണർ അറിയിച്ചു.
ഉപരാഷ്ട്രപതിയുടെ പരിപാടിയില്‍ പങ്കെടുക്കാനായി എത്തുന്നവര്‍ ബാഗ്, കുട, വാട്ടര്‍ ബോട്ടില്‍ തുടങ്ങിയ വസ്തുക്കള്‍ ഹാളിനുള്ളിലേക്ക് കൊണ്ടുവരരുത്. മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തിരിക്കണം. തിരുവനന്തപുരം സിറ്റി പൊലീസിെൻറ മേൽപറഞ്ഞ ഗതാഗത ക്രമീകരണങ്ങളോട് പൊതുജനങ്ങൾ സഹകരിക്കണമെന്നും ട്രാഫിക്കുമായി ബന്ധപ്പെട്ട പരാതികളും നിർദേശങ്ങളും താഴെപ്പറയുന്ന ഫോൺ നമ്പരുകളിൽ അറിയിക്കാവുന്നതാണെന്നും സിറ്റി പൊലീസ് കമീഷണര്‍ അറിയിച്ചു. ഫോൺ നമ്പരുകൾ:- 0471-2558731, 0471-2558732.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.