Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
savarkar and golwalkar
cancel
Homechevron_rightNewschevron_rightKeralachevron_rightആ​ർ.​എ​സ്.​എ​സ്​...

ആ​ർ.​എ​സ്.​എ​സ്​ മൂ​ല​ഗ്ര​ന്ഥം 'വി​ചാ​ര​ധാ​ര​യും' പാ​ഠ്യ​പ​ദ്ധ​തി​യി​ൽ; അ​സാ​ധാ​ര​ണ കാ​ര്യ​മ​ല്ലെ​ന്ന് ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​ സി​ല​ബ​സ്​ പാ​ന​ൽ

text_fields
bookmark_border

ക​ണ്ണൂ​ർ: ആ​ർ.​എ​സ്.​എ​സ് സൈ​ദ്ധാ​ന്തി​ക​രാ​യ വി.​ഡി. സ​വ​ർ​ക്ക​റു​ടെ​യും എം.​എ​സ്. ഗോ​ൾ​വാ​ൾ​ക്ക​റു​ടെ​യും പു​സ്​​ത​ക​ങ്ങ​ൾ കണ്ണൂർ സർവകലാശാല പി.ജി സി​ല​ബ​സി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ​തിൽ വിശദീകരണവുമായി സിലബസ്​ പാനൽ. രാ​ഷ്​​ട്രീ​യ ഉ​ദ്ദേ​ശ്യം മു​ൻ​നി​ർ​ത്തി​യു​ള്ള ആ​രോ​പ​ണം മാ​ത്ര​മാ​ണ്​ ഇ​പ്പോ​ൾ ഉ​യ​ർ​ന്നി​രി​ക്കു​ന്ന​തെ​ന്നാണ്​​ സി​ല​ബ​സ്​ പാ​ന​ലി‍െൻറ വി​ശ​ദീ​ക​ര​ണം. പ​ര​മ്പ​രാ​ഗ​ത സ​മീ​പ​ന​ത്തി​ൽ​നി​ന്നും വ്യ​ത്യ​സ്​​ത​മാ​യി വ​ല​തു​പ​ക്ഷ ചി​ന്ത പ​ദ്ധ​തി​ക​ളും ഉ​ൾ​ക്കൊ​ള്ളു​ന്ന ന​വീ​ന​മാ​യ സ​മീ​പ​നം ആ​ണ് സി​ല​ബ​സി​ൽ ഉ​പ​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത്. വ​ല​തു​പ​ക്ഷ ചി​ന്താ​ധാ​ര എ​ങ്ങ​നെ ഇ​ന്ത്യ​ൻ ദേ​ശീ​യ സ്വ​ത്വ​ത്തെ നോ​ക്കി​ക്കാ​ണു​ന്നു എ​ന്നു​ള്ള​ത് രാ​ഷ്​​ട്രീ​യ വി​ദ്യാ​ർ​ഥി തീ​ർ​ച്ച​യാ​യും വാ​യി​ച്ചു​​വ​ള​ര​ണം.

അ​തു​കൊ​ണ്ടാ​ണ് സി​ല​ബ​സി​ൽ സ​വ​ർ​ക്ക​ർ, ഗോ​ൾ​വാ​ൾ​ക്ക​ർ, ദീ​ന​ദ​യാ​ൽ ഉ​പാ​ധ്യാ​യ, ബാ​ൽ​രാ​ജ് മ​ധോ​ക് എ​ന്നി​വ​രു​ടെ പാ​ഠ​ഭാ​ഗ​ങ്ങ​ളും ഉ​ൾ​പ്പെ​ടു​ത്തി​യ​ത്. ഇ​തി​ൽ അ​സാ​ധാ​ര​ണ​മാ​യ ഒ​രു പു​തി​യ കാ​ര്യ​വും ഇ​ല്ല. ഇ​വ​യൊ​ന്നും ഇ​ന്ത്യ​യി​ൽ നി​രോ​ധി​ച്ച പു​സ്​​ത​ക​ങ്ങ​ളു​മ​ല്ല. സ​വ​ർ​ക്ക​ർ, ഗോ​ൾ​വാ​ൾ​ക്ക​ർ തു​ട​ങ്ങി​യ​വ​രു​ടെ ചി​ന്ത​ക​ൾ ഇ​ന്ത്യ​യി​ലെ മി​ക്ക സ​ർ​വ​ക​ലാ​ശാ​ല​ക​ളു​ടെ​യും പൊ​ളി​റ്റി​ക്ക​ൽ സ​യ​ൻ​സ് വ​കു​പ്പു​ക​ളി​ൽ സി​ല​ബ​സാ​യി ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നു​ം​ പാ​ന​ൽ വ്യ​ക്​​ത​മാ​ക്കി.

വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ൽ കാ​വി​വ​ത്​​ക​ര​ണ​മെ​ന്ന ആ​രോ​പ​ണം ശ​ക്​​ത​മാ​കു​ന്ന ഘ​ട്ട​ത്തിലാണ്​ ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല ബിരുദാനന്തര ബിരുദ സി​ല​ബ​സി​ൽ വ​ർ​ഗീ​യ പാ​ഠ​ഭാ​ഗ​ങ്ങ​ൾ ഉൾപ്പെടുത്തുന്നത്​. ഗോ​ൾ​വാ​ൾ​ക്ക​റു​ടെ 'വീ ​ഓ​ർ ഔ​ർ നാ​ഷ​ൻ​ഹു​ഡ് ഡി​ഫൈ​ൻ​ഡ്', 'ബ​ഞ്ച് ഓ​ഫ് തോ​ട്ട്സ്', സ​വ​ർ​ക്ക​റു​ടെ 'ഹി​ന്ദു​ത്വ; ഹൂ ​ഇ​സ്​ എ ​ഹി​ന്ദു' എ​ന്നീ പു​സ്​​ത​ക​ങ്ങ​ളി​െ​ല ചി​ല ഭാ​ഗ​ങ്ങ​ളാ​ണ്​​ സി​ല​ബ​സി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. അ​ക്കാ​ദ​മി​ക പു​സ്​​ത​ക​ങ്ങ​ളാ​യി പ​രി​ഗ​ണി​ക്കാ​ത്ത വ​ർ​ഗീ​യ പ​രാ​മ​ർ​ശ​ങ്ങ​ളു​ള്ള കൃ​തി​ക​ളാ​ണി​തെ​ന്ന ആ​ക്ഷേ​പം ശ​ക്​​ത​മാ​യി​രി​ക്കെ​യാ​ണ്​ ഇ​വ സി​ല​ബ​സി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ​ത്. കൂ​ടാ​തെ 'ബ​ഞ്ച് ഓ​ഫ് തോ​ട്ട്സ്' (​വി​ചാ​ര​ധാ​ര) ആ​ർ.​എ​സ്.​എ​സ്​ മൂ​ല​ഗ്ര​ന്ഥ​മാ​യി പ​രി​ഗ​ണി​ക്കു​ന്ന കൃ​തി​യു​മാ​ണ്.​

എം.​എ ഗ​വേ​ണ​ൻ​സ് ആ​ൻ​ഡ് പൊ​ളി​റ്റി​ക്ക​ൽ സ​യ​ൻ​സ് പി.​ജി മൂ​ന്നാം സെ​മ​സ്​​റ്റ​റി​ലാ​ണ് വി​വാ​ദ പാ​ഠ​ഭാ​ഗ​ങ്ങ​ൾ ഉ​ള്ള​ത്. തീം​സ് - ഇ​ന്ത്യ​ൻ പൊ​ളി​റ്റി​ക്ക​ൽ തോ​ട്ട് എ​ന്ന പേ​പ്പ​റി​ലാ​ണ്​ പു​സ്​​ത​ക​ങ്ങ​ൾ പാ​ഠ​ഭാ​ഗ​ങ്ങ​ളാ​യു​ള്ള​ത്. കൂ​ടാ​തെ, ഹി​ന്ദു​ത്വ​വാ​ദി​ക​ളാ​യ ദീ​ന​ദ​യാ​ൽ ഉ​പാ​ധ്യാ​യ, ബാ​ൽ​രാ​ജ് മ​ധോ​ക് എ​ന്നി​വ​രു​ടെ പു​സ്​​ത​ക​ങ്ങ​ളി​ലെ ചി​ല ഭാ​ഗ​ങ്ങ​ളും സി​ല​ബ​സി​ലുണ്ട്.

ബോ​ർ​ഡ് ഓ​ഫ് സ്​​റ്റ​ഡീ​സ് രൂ​പ​വ​ത്​​ക​രി​ക്കാ​തെ സി​ല​ബ​സ് ത​യാ​റാ​ക്കി എ​ന്നാ​ണ്​ ആ​ക്ഷേ​പം. സി​ല​ബ​സ് പാ​ന​ലി​ലെ ഒ​രു വി​ഭാ​ഗം അ​ധ്യാ​പ​ക​രു​ടെ താ​ൽ​പ​ര്യം മാ​ത്രം പ​രി​ഗ​ണി​ച്ചാ​ണ് പേ​പ്പ​റു​ക​ൾ തീ​രു​മാ​നി​ച്ച​ത്. സി​ല​ബ​സിനെക്കുറിച്ച്​ ച​ർ​ച്ച ന​ട​ന്നി​ട്ടി​ല്ല. മ​റ്റ് അ​ധ്യാ​പ​ക​ർ നി​ർ​ദേ​ശി​ച്ച പേ​പ്പ​റു​ക​ളെ​ല്ലാം ഒ​രു വി​ഭാ​ഗം ത​ള്ളി​ക്ക​ള​ഞ്ഞ് സ്വ​ന്തം ഇ​ഷ്​​ട​പ്ര​കാ​ര​മാ​ണ്‌ ക​മ്മി​റ്റി പാ​ഠ്യ​പ​ദ്ധ​തി തീ​രു​മാ​നി​ച്ച​ത്. എം.​എ പൊ​ളി​റ്റി​ക്ക​ൽ സ​യ​ൻ​സ് ആ​യി​രു​ന്ന പി.​ജി കോ​ഴ്സ് ഈ ​വ​ർ​ഷം മു​ത​ലാ​ണ് എം.​എ ഗ​വേ​ണ​ൻ​സ് ആ​ൻ​ഡ്​ പൊ​ളി​റ്റി​ക്ക​ൽ സ​യ​ൻ​സ് ആ​യ​ത്.

ഇ​ന്ത്യ​യി​ൽ​ത​ന്നെ ഈ ​കോ​ഴ്​​സ്​ ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​ക്കു കീ​ഴി​ലെ ബ്ര​ണ്ണ​ൻ കോ​ള​ജി​ൽ മാ​ത്ര​മേ​യു​ള്ളൂ. അതിനാ​ൽ ഇ​തി​െൻറ സാ​ധ്യ​ത​ക​ളെ​ക്കു​റി​ച്ച് വി​ദ്യാ​ർ​ഥി​ക​ൾക്ക്​ ആ​ശ​ങ്ക​യുണ്ട്​. ഇതിനിടയിലാ​ണ് സം​ഘ്​​പ​രി​വാ​ർ ആ​ശ​യ​പ്ര​ചാ​ര​ണ​വു​മാ​യി സി​ല​ബ​സി​ല​ട​ക്കം കൃ​ത്യ​മാ​യ ഇ​ട​പെ​ട​ൽ ന​ട​ത്താ​ൻ അ​ധി​കൃ​ത​ർ ശ്ര​മി​ക്കു​ന്ന​ത്. 2021 ജ​നു​വ​രി 15ന് ​ആ​രം​ഭി​ച്ച കോ​ഴ്​​സി​െൻറ ആ​ദ്യ സെ​മ​സ്​​റ്റ​ർ സി​ല​ബ​സ് പ്ര​സി​ദ്ധീ​ക​രി​ച്ച​ത് ജ​നു​വ​രി 30നാ​ണ്.

സം​ഭ​വ​ത്തി​ൽ വി​ദ്യാ​ർ​ഥി സം​ഘ​ട​ന​ക​ളടക്കം വ്യാ​പ​ക പ്ര​തി​ഷേ​ധം ഉ​യ​ർ​ത്തി. എ​ന്നാ​ൽ, വി​ഷ​യ​ത്തി​ൽ മാ​ധ്യ​മ​ങ്ങ​ളോ​ട്​ പ്ര​തി​ക​രി​ക്കാ​ൻ ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല വൈ​സ്​ ചാ​ൻ​സ​ല​ർ പ്ര​ഫ. ഗോ​പി​നാ​ഥ്​ ര​വീ​ന്ദ്ര​ൻ ത​യാ​റാ​യി​ട്ടി​ല്ല. ക​ഴി​ഞ്ഞ ദി​വ​സം ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല സെ​ന​റ്റ്​ യോ​ഗ​ത്തി​ൽ വി​ദ്യാ​ഭ്യാ​സ രം​​ഗ​ത്തെ കാ​വി​വ​ത്​​ക​ര​ണ​ത്തി​നെ​തി​രെ പ്ര​മേ​യം പാ​സാ​ക്കി​യി​രു​ന്നു. ബു​ധ​നാ​ഴ്​​ച ത​ല​ശ്ശേ​രി പാ​ല​യാ​ട്​ കാ​മ്പ​സി​ൽ ന​ട​ന്ന സ​ർ​വ​ക​ലാ​ശാ​ല യൂ​നി​യ​ൻ ഉ​ദ്​​ഘാ​ട​ന ച​ട​ങ്ങി​ൽ വി​ദ്യാ​ഭ്യാ​സ രം​​ഗ​ത്തെ കാ​വി​വ​ത്​​ക​ര​ണത്തിനെതിരെ വി​ദ്യാ​ർ​ഥി​ക​ൾ രം​ഗ​ത്തി​റ​ങ്ങ​ണ​മെ​ന്ന്​ വൈ​സ്​ ചാ​ൻ​സ​ല​റും അ​ഭി​പ്രാ​യ​പ്പെ​ട്ടി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kannur university
News Summary - Vichara Dhara' in the syllabus
Next Story