മൃഗങ്ങളുടെ ആക്രമണത്തിന് ഇരയാകുന്നവർക്ക് പരാതി നൽകാൻ സംവിധാനം വേണം; സംസ്ഥാന ലീഗൽ സർവീസ് അതോറിറ്റിക്ക് ഹൈകോടതി നിർദേശം
text_fieldsകൊച്ചി: സംസ്ഥാനത്ത് മൃഗങ്ങളുടെ ആക്രമണങ്ങൾക്ക് ഇരയാകുന്നവർക്ക് പരാതി നല്കാൻ സംവിധാനം വേണമെന്ന് ഹൈകോടതി. ഇതുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരുമായി ചർച്ച നടത്താൻ സംസ്ഥാന ലീഗൽ സർവീസ് അതോറിറ്റിക്ക് കോടതി നിർദേശം നൽകി. സംസ്ഥാനത്ത് മൃഗങ്ങളുടെ ആക്രമണത്തിൽ മരണപ്പെടുന്നവരുടെയും പരിക്കേൽക്കുന്നവരുടെയും എണ്ണത്തിൽ വർധനവുണ്ടാകുന്ന സാഹചര്യത്തിലാണ് കോടതിയുടെ നിർദേശം.
മൃഗങ്ങളുടെയും ഇഴജന്തുക്കളുടെയും ആക്രമണത്തിന് ഇരയാകുന്നവരുടെ എണ്ണം ദിനംപ്രതി വർധിച്ചു വരികയാണ്. എന്നാൽ ഇതു സംബന്ധിച്ച് നിയമങ്ങളോ മറ്റു സംവിധാനങ്ങളോ ഇല്ലെന്നും ജസ്റ്റിസ് സി.എസ് ഡയസ് വ്യക്തമാക്കി. ഈ സാഹചര്യത്തിലാണ് സര്‍ക്കാരുമായി ചർച്ചകൾ നടത്തി റിപ്പോർട്ട് സമർപ്പിക്കാനും കോടതി നിർദേശിച്ചത്.
തെരുവുനായ ആക്രമണത്തിന് ഇരയാകുന്നവർക്ക് നഷ്ടപരിഹാരം നിശ്ചയിക്കാൻ സുപ്രീം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ ജസ്റ്റിസ് എസ് സിരിജഗൻ കമ്മിറ്റി നേരത്തെ നിലവിൽ വന്നിരുന്നു. ഈ വിഷയത്തിലുള്ള കേസുകളുടെ തുടർനടപടി സുപ്രീംകോടതി മേയിൽ അവസാനിപ്പിച്ചു. തെരുവുനായയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഹൈകോടതികളിൽ ഉന്നയിക്കാമെന്നും സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് ഹൈകോടതി നടപടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.