ഇവർ പൊലീസ് അതിക്രമങ്ങളുടെ ഇരകൾ
text_fieldsതിരുവനന്തപുരം: ഇൗ സർക്കാർ അധികാരത്തിൽ വന്നശേഷം നിരവധി ജീവനുകളാണ് പൊലീസ് ക് രൂരതമൂലം നഷ്ടമായത്. അതിൽ ചിലത് ചുവടെ:
കുഞ്ഞുമോൻ, കുണ്ടറ
2016 ഒക്ടോബര്‍ 26ന് കുണ്ടറ സ്വദേശിയുടെ മരണത്തിന് വഴിെവച്ചത് പൊലീസ് ഇടപെടൽ. മദ്യപിച്ച് ബൈേക ്കാടിച്ചെന്ന പെറ്റിക്കേസില്‍ പിഴയടക്കാത്തതിനാണ് കുഞ്ഞുമോനെ പൊലീസ് അർധരാത്രി വീട ുവളഞ്ഞ് കസ്റ്റഡിയിലെടുത്തത്. പിഴയടക്കാനുള്ള കാശുമായി പിറ്റേദിവസം പൊലീസ് സ് റ്റേഷനിലെത്തിയ മാതാവ് കണ്ടത് കുഞ്ഞുമോെൻറ മൃതദേഹമാണ്. തലയ്ക്കേറ്റ മാരക ക്ഷതമാ ണ് കുഞ്ഞുമോെൻറ മരണകാരണമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായിരു ന്നു.
വിനായകന്, പാവറട്ടി
തൃശൂര്‍ പാവറട്ടിയില്‍ പെണ്‍കുട്ടിയുമായി വഴിയ ില്‍നിന്ന് സംസാരിച്ചതിന് വിനായകന് എന്ന ചെറുപ്പക്കാരനെ പൊലീസ് കസ്റ്റഡിയിലെടു ത്ത് മര്‍ദിക്കുകയും വംശീയാധിക്ഷേപം നടത്തുകയും ചെയ്തു. തിരിച്ച് വീട്ടിലെത്തിയ വിനായ കന് അപമാനഭാരത്താല്‍ ആത്മഹത്യചെയ്തു. കാല്‍വിരലുകള്‍ ഞെരിച്ചതിെൻറ പാടുകള്‍, നെഞ്ചിലെയും ഇടുപ്പിലെയും ക്ഷതങ്ങള്‍, പിന്കഴുത്തില് ഞെരിച്ചതിെൻറ പാടുകള്‍ അങ്ങനെ വിനായകെൻറ ദേഹമാസകലം പൊലീസ് മർദിച്ചതിെൻറ അടയാളമുണ്ടായിരുന്നു.
സാബു, പെരുമ്പാവൂര്‍
ഏറെ കോളിളക്കം സൃഷ്ടിച്ച പെരുമ്പാവൂരിലെ ജിഷ കൊലപാതകത്തില്‍ ആദ്യം പ്രതി ചേര്‍ക്കപ്പെടുകയും ദിവസങ്ങളോളം പൊലീസ് ചോദ്യംചെയ്യലിന് വിധേയനാവുകയും ചെയ്ത പെരുമ്പാവൂര്‍ സ്വദേശി സാബുവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
വിക്രമന്, മാറനല്ലൂര്‍
മുൻ പട്ടാള ഉദ്യോഗസ്ഥനായ തിരുവനന്തപുരം മാറനല്ലൂര്‍ സ്വദേശി വിക്രമനെ വാഹന പരിശോധനക്കിടെ ബൈക്ക് നിര്‍ത്താതെ പോയതിനെതുടർന്ന് പൊലീസ് പിന്തുടരുകയായിരുന്നു. ഇതിനിടെ പൊലീസ് വിക്രമെൻറ കോളറിന് പിടിക്കുകയും ബൈക്ക് നിയന്ത്രണംവിട്ട് പോസ്റ്റിലിടിച്ച് അദ്ദേഹം തൽക്ഷണം മരിക്കുകയും ചെയ്തു.
രജീഷ്, തൊടുപുഴ
ഒരുമിച്ച് താമസിച്ച യുവതിയുടെ ബന്ധുക്കളുടെ പരാതിയിൽ കസ്റ്റഡിയിലെടുത്ത തൊടുപുഴ സ്വദേശിയും ഓട്ടോ ഡ്രൈവറുമായിരുന്ന രജീഷ് പുറത്തുവന്നശേഷം ആത്മഹത്യചെയ്തു.
സുമി, ബിച്ചു, കഞ്ഞിക്കുഴി
ആലപ്പുഴ കഞ്ഞിക്കുഴിയില്‍ വാഹനപരിശോധനക്കിടെ നിര്‍ത്താതെപോയ ഇരുചക്രവാഹനത്തെ പൊലീസ് അതിവേഗത്തില്‍ പിന്തുടര്ന്നു. ബൈക്ക് നിയന്ത്രണംവിട്ട് യാത്രികരായ സുമി, ബിച്ചു എന്നിവർ മരിച്ചു.
അപ്പു നാടാര്‍, വാളിയോട്
പാട്ടഭൂമിയില്‍ കൃഷി ചെയ്തുവരികയായിരുന്ന തിരുവനന്തപുരം വാളിയോട് സ്വദേശി അപ്പു നാടാരെ ഭൂവുടമയുടെ പരാതിയെ തുടര്‍ന്ന് കസ്റ്റഡിയിലെടുത്ത് മര്‍ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. സംഭവത്തില്‍ മനംനൊന്ത് അപ്പു കൃഷിയിടത്തില്‍ ആത്മഹത്യചെയ്തു. പൊലീസുകാരാണ് മരണത്തിന് ഉത്തരവാദികളെന്ന് ആത്മഹത്യകുറിപ്പില്‍ അദ്ദേഹം എഴുതിയിരുന്നു.
സന്ദീപ്, കാസർകോട്
പരസ്യമായിരുന്ന് മദ്യപിച്ചതിന് കാസർകോട് ടൗണ്‍ പൊലീസ് കസ്റ്റഡിയിലെടുത്ത ഓട്ടോ ഡ്രൈവർ സന്ദീപ് ആശുപത്രിയില്‍ മരിച്ചു.
ഉനൈസ്, പിണറായി
പൊലീസ് മര്‍ദനത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്ന പിണറായിയിലെ ഓട്ടോ ഡ്രൈവര്‍ ഉനൈസ് ആശുപത്രിയിൽ മരിച്ചു. രണ്ട് തവണ പൊലീസ് കസ്റ്റഡിയിലെടുത്ത ഉനൈസ് ക്രൂരമായ മര്‍ദനത്തിനിരയായി.
അനീഷ്, കളിയിക്കാവിള
ലഹരിമരുന്ന് കൈവശം വെച്ചെന്നാരോപിച്ച് എക്സൈസ് സംഘം കസ്റ്റഡിയിലെടുത്ത തിരുവനന്തപുരം കളിയിക്കാവിള സ്വദേശി അനീഷ് മെഡിക്കല്‍ കോളജിലെ തടവുകാരുടെ സെല്ലില്‍ തൂങ്ങിമരിച്ചു.
സ്വാമിനാഥന്, കോഴിക്കോട്
മോഷണത്തിന് ശ്രമിച്ചെന്നാരോപിച്ച് കോഴിക്കോട് പൊലീസ് അറസ്റ്റ് ചെയ്ത തമിഴ്നാട് തിരുനെല്‍വേലി സ്വദേശി സ്വാമിനാഥന് ആശുപത്രിയില്‍ മരിച്ചു.
നവാസ്, കോട്ടയം
മദ്യപിച്ച് ബഹളമുണ്ടാക്കിയെന്നാരോപിച്ച് കോട്ടയം മണര്‍കാട് പൊലീസ് കസ്റ്റഡിയിലെടുത്ത അരീപ്പറമ്പ് സ്വദേശി നവാസിനെ പൊലീസ് സ്റ്റേഷനിലെ കക്കൂസിെൻറ ജനാലയില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.