Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനാലു വയസുള്ള മകളുടെ...

നാലു വയസുള്ള മകളുടെ കഴുത്തിൽ വടിവാൾ വെച്ച് വിഡിയോ കോൾ: യുവാവ് അറസ്റ്റിൽ

text_fields
bookmark_border
നാലു വയസുള്ള മകളുടെ കഴുത്തിൽ വടിവാൾ വെച്ച് വിഡിയോ കോൾ: യുവാവ് അറസ്റ്റിൽ
cancel

തിരുവല്ല: വിദേശത്ത് ജോലി ചെയ്യുന്ന ഭാര്യയെ ഭീഷണിപ്പെടുത്താനായി നാലു വയസ്സുകാരിയായ മകളുടെ കഴുത്തിൽ വടിവാൾ വെച്ച് വീഡിയോ കോൾ ചെയ്ത സംഭവത്തിൽ ഓതറ സ്വദേശിയായ യുവാവിനെ തിരുവല്ല പൊലീസ് അറസ്റ്റ് ചെയ്തു. ഓതറ മഹനീയ വീട്ടിൽ ജിൻസൺ ബിജു(28)ആണ് അറസ്റ്റിലായത്.

വെള്ളിയാഴ്ച രാത്രിയായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. വിദേശത്ത് നേഴ്സ് ആയി ജോലി ചെയ്യുന്ന ഭാര്യയോടുള്ള സംശയത്തിന്റെ പേരിൽ ജിൻസൺ മകളുടെ കഴുത്തിൽ വടിവാൾ വെച്ച് കാമുകന്റെ പേര് പറയണം എന്ന് ആവശ്യപ്പെട്ട് വിഡിയോ കോൾ ചെയ്യുകയായിരുന്നു.

ഇയാളുടെ ഭാര്യ ഈ മെയിലായി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ആണ് തിരുവല്ല പൊലീസ് ഇയാളെ വീട്ടിൽ നിന്നും അറസ്റ്റ് ചെയ്തത്. പ്രതി ലഹരിക്ക് അടിമയാണെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. പ്രതിയെ പിന്നീട് കോടതിയിൽ ഹാജരാക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:thiruvallacrime news
News Summary - Video call with stick on daughter's neck: man arrested
Next Story