ക്ഷേത്രങ്ങളിലെ ഷൂട്ടിങ്ങിന് നിരക്ക് വർധിപ്പിച്ച് ദേവസ്വം ബോർഡ്
text_fieldsതിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡിന്‍റെ ക്ഷേത്രങ്ങളിൽ സിനിമ, സീരിയലുകൾ എന്നിവ ചിത്രീകരിക്കുന്നതിന് നിരക്കുകളിൽ വർധന വരുത്തി. 10 മണിക്കൂർ സിനിമ ചിത്രീകരണത്തിനായി ക്ഷേത്രങ്ങളിൽ ഇനി മുതൽ 25,000 രൂപ ഈടാക്കും. സീരിയലുകൾക്ക് 17,500 രൂപയും ഡോക്യുമെന്‍ററി ചിത്രീകരണത്തിന് 7,500 രൂപയും നൽകണം. സ്റ്റിൽ കാമറ ഉപയോഗത്തിന് 350 രൂപയും വിഡിയോ കാമറയ്ക്ക് 750 രൂപയുമാണ് നിരക്ക്.
ശബരിമല, പുരാവസ്തു പ്രാധാന്യമുള്ള മഹാക്ഷേത്രങ്ങൾ എന്നിവിടങ്ങളിൽ പ്രത്യേക ഉപാധികളോടെയായിക്കും ചിത്രീകരണത്തിന് അനുമതി നൽകുക. അതേ സമയം വിവാഹം, ചോറൂണ്, തുലാഭാരം പോലെയുള്ള ചടങ്ങുകൾക്ക് ഭക്തർക്ക് കാമറകൾ ഉപയോഗിക്കാനാകും. കൂടാതെ ക്ഷേത്രങ്ങളുടെ പവിത്രത കാത്തുസൂക്ഷിക്കുന്നതിനായി ക്ഷേത്രങ്ങളിൽ ചിത്രീകരിക്കുന്ന സീനുകളുടെ കഥാസാരം ബോർഡിനെ മുൻകൂറായി ബോധ്യപ്പെടുത്തുകയും വേണമെന്നും നിർദേശമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.