വിദ്യ സർവകലാശാലയിൽനിന്ന് പുറത്തായേക്കും
text_fieldsകാലടി: വ്യാജ സർട്ടിഫിക്കറ്റ് നിർമിച്ച് അധ്യാപനത്തിന് ശ്രമിച്ച കാലടി സംസ്കൃത സർവകലാശാലയിലെ പിഎച്ച്.ഡി വിദ്യാർഥിനിയും എസ്.എഫ്.ഐ മുൻ നേതാവുമായ കെ.വിദ്യയെ സർവകലാശാലയിൽനിന്ന് പുറത്താക്കിയേക്കുമെന്ന് സൂചന. സിൻഡിക്കേറ്റ് അംഗവും മലയാളം വിഭാഗം അധ്യാപികയുമായ ഡോ.ബിച്ചു എക്സ്. മലയിലിന് കീഴിലാണ് കെ.വിദ്യ ഗവേഷണം നടത്തുന്നത്.
റിസർച് ഗൈഡ് സ്ഥാനത്തുനിന്ന് പിന്മാറുകയാെണന്ന് കാണിച്ച് അധ്യാപിക മലയാള വിഭാഗം മേധാവി എസ്. പ്രിയക്ക് കഴിഞ്ഞദിവസം കത്ത് നൽകിയിരുന്നു.വിദ്യാർഥിയെ സർവകലാശാലയിൽനിന്ന് പുറത്ത് ആക്കണമെങ്കിൽ സിൻഡിക്കേറ്റിന്റെ അനുമതി വേണം. അടുത്തദിവസം ചേരുന്ന സിൻഡിക്കേറ്റ് ഇക്കാര്യം ചർച്ച ചെയ്യും.
ഇടപെട്ടിട്ടില്ലെന്ന് മുൻ വി.സി
കൊച്ചി: കെ. വിദ്യ കാലടി സംസ്കൃത സർവകലാശാലയിൽ പിഎച്ച്.ഡി പ്രവേശനം നേടിയതിൽ ഒരു ഇടപെടലും നടത്തിയിട്ടില്ലെന്ന് അന്നത്തെ വൈസ് ചാൻസലർ ധർമരാജ് അടാട്ട്. ചട്ടം പാലിച്ചല്ലാതെ ആർക്കും പ്രവേശനം അനുവദിച്ചിട്ടില്ലെന്നും ആരോപണം സത്യവിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.
സംവരണം പാലിച്ചില്ലെന്ന എസ്.സി-എസ്.ടി സെല്ലിന്റെ റിപ്പോർട്ട് ശ്രദ്ധയിൽപെട്ടിട്ടില്ല. റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടിരുന്നില്ലെന്നും മുൻ വി.സി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.