Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവിദ്യാകിരണം: 441...

വിദ്യാകിരണം: 441 സർക്കാർ സ്കൂളുകൾക്ക്​​ പുതിയ കെട്ടിടം

text_fields
bookmark_border
വിദ്യാകിരണം: 441 സർക്കാർ സ്കൂളുകൾക്ക്​​ പുതിയ കെട്ടിടം
cancel

തി​രു​വ​ന​ന്ത​പു​രം: പൊ​തു​വി​ദ്യാ​ല​യ​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​നം ല​ക്ഷ്യ​മാ​ക്കി പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പ്​ ആ​വി​ഷ്ക​രി​ച്ച വി​ദ്യാ​കി​ര​ണം പ​ദ്ധ​തി​യി​ൽ സം​സ്ഥാ​ന​ത്ത്​ 441 സ​ർ​ക്കാ​ർ സ്കൂ​ളു​ക​ൾ​ക്ക്​ പു​തി​യ കെ​ട്ടി​ടം നി​ർ​മി​ച്ച​താ​യി മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി. ഈ ​അ​ക്കാ​ദ​മി​ക വ​ർ​ഷം അ​വ​സാ​ന​ത്തോ​ടെ 127 എ​ണ്ണം പൂ​ർ​ത്തി​യാ​ക്കും. ബാ​ക്കി 435 കെ​ട്ടി​ട​ങ്ങ​ളു​ടെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കാ​ൻ സ​മ​യ​ക്ര​മം നി​ശ്ച​യി​ച്ച് ക​ല​ണ്ട​ർ ത​യാ​റാ​ക്കി​യ​താ​യും അ​ദ്ദേ​ഹം വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

കി​ഫ്ബി ധ​ന​സ​ഹാ​യ​ത്തോ​ടെ അ​ഞ്ച് കോ​ടി രൂ​പ​യു​ടെ 141 കെ​ട്ടി​ട​വും മൂ​ന്ന് കോ​ടി രൂ​പ​യു​ടെ 386 കെ​ട്ടി​ട​വും ഒ​രു കോ​ടി രൂ​പ​യു​ടെ 446 കെ​ട്ടി​ട​വും അ​ട​ക്കം 973 സ​ർ​ക്കാ​ർ സ്‌​കൂ​ളു​ക​ളു​ടെ ഭൗ​തി​ക സൗ​ക​ര്യ വി​ക​സ​ന​മാ​ണ് ല​ക്ഷ്യം. 2309 കോ​ടി രൂ​പ​യാ​ണ്​ ഇ​തി​ന് മാ​ത്ര​മാ​യു​ള്ള ആ​കെ മ​തി​പ്പ് ചെ​ല​വ്. 2022 മേ​യ് മാ​സം​വ​രെ നി​ർ​മാ​ണം ആ​രം​ഭി​ക്കാ​ത്ത കെ​ട്ടി​ട​ങ്ങ​ളു​ടെ എ​സ്റ്റി​മേ​റ്റ്​ തു​ക വ​ർ​ധി​പ്പി​ച്ച​ത​ട​ക്കം കി​ഫ്ബി പ​ദ്ധ​തി പ്ര​കാ​രം 2600 കോ​ടി​യി​ല​ധി​കം ഇ​തി​നാ​യി നീ​ക്കി​വെ​ച്ച​താ​യി മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

ഒ​രു കോ​ടി രൂ​പ കി​ഫ്ബി ധ​ന​സ​ഹാ​യ​ത്തോ​ടെ നി​ർ​മി​ക്കു​ന്ന 446 സ്‌​കൂ​ളു​ക​ളി​ൽ 136 കെ​ട്ടി​ടം പൂ​ർ​ത്തീ​ക​രി​ച്ചു. എ​ൺ​പ​തി​ല​ധി​കം സ്‌​കൂ​ളു​ക​ൾ ഈ ​അ​ക്കാ​ദ​മി​ക വ​ർ​ഷ​ത്തി​ന്റെ അ​വ​സാ​നം ആ​കു​മ്പോ​ഴേ​ക്കും പൂ​ർ​ത്തീ​ക​രി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala governmentgovernment schoolsvidhyakiranam
News Summary - vidhyakiranam: New building for 441 government schools
Next Story