വിദ്യ എസ്.എഫ്.ഐക്കാരിയല്ല -മന്ത്രി പി. രാജീവ്
text_fieldsകളമശ്ശേരി: ഗെസ്റ്റ് ലെക്ചറർ നിയമനത്തിന് വ്യാജരേഖ ചമച്ച കേസിൽ ഒളിവിൽ കഴിയുന്ന കെ. വിദ്യ എസ്.എഫ്.ഐ നേതാവല്ലെന്ന് മന്ത്രി പി. രാജീവ്. ഒരുകാലത്ത് എസ്.എഫ്.ഐയുടെ ഭാഗമായി യൂനിയൻ ഭാരവാഹിയായിരുന്നു. തെറ്റ് ചെയ്തതായി കണ്ടെത്തിയാൽ കർശന നടപടി ഉണ്ടാകും.
ഒരു കുറ്റവാളിയെയും സംരക്ഷിക്കുന്ന സമീപനം സർക്കാറിനില്ലെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു. നേരത്തേ പ്രവർത്തിച്ചിരുന്നു എന്നതുകൊണ്ട് അവരെ സംരക്ഷിക്കുക എന്നത് എസ്.എഫ്.ഐയുടെ ഉത്തരവാദിത്തമല്ല. ഈ ആരോപണങ്ങളെല്ലാം ചാരാൻ ഒരു സംഘടന വേണമെന്നല്ലാതെ എസ്.എഫ്.ഐക്കെതിരായ ആരോപണങ്ങളിൽ മറ്റൊന്നുമില്ല.
വിദ്യക്ക് പിഎച്ച്.ഡി ലഭിക്കാൻ താൻ ഇടപെട്ടെന്ന കെ.എസ്.യു ആരോപണം അസംബന്ധമാണ്. കേരളം പോലൊരു സംസ്ഥാനത്ത് വ്യാജ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് ഒരാൾ രണ്ട് കോളജുകളിൽ പഠിപ്പിക്കുന്ന സാഹചര്യമുണ്ടായത് ആവർത്തിക്കാതിരിക്കാൻ ആവശ്യമായ മാറ്റങ്ങൾ കൊണ്ടുവരുന്നത് അതത് കോളജുകളും ഉന്നത വിദ്യാഭ്യാസ വകുപ്പും പരിശോധിക്കേണ്ടതാണെന്നും രാജീവ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.