Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവിദ്യാജ്യോതി'...

വിദ്യാജ്യോതി' ഭിന്നശേഷി കുട്ടികൾക്ക് അപേക്ഷിക്കാം

text_fields
bookmark_border
വിദ്യാജ്യോതി ഭിന്നശേഷി കുട്ടികൾക്ക് അപേക്ഷിക്കാം
cancel

തിരുവനന്തപുരം: ഭിന്നശേഷിക്കാരായ കുട്ടികളെ വിദ്യാഭ്യാസപരമായി ഉയർച്ചയിലേക്ക് നയിക്കുന്നതിന് കേരള സർക്കാർ സാമൂഹ്യനീതി വകുപ്പ് 40 ശതമാനത്തിൽ കൂടുതൽ ഭിന്നശേഷിയുള്ള (ആൺ/ പെൺ) കുട്ടികൾക്ക് പഠനോപകരണങ്ങൾ വാങ്ങാൻ ധനസഹായം നൽകുന്ന വിദ്യാജ്യോതി പദ്ധതിയിലേക്ക് അപേക്ഷിക്കാം.

ഒൻപതാം ക്ലാസ് മുതൽ ബിരുദാനന്തര ബിരുദം/പ്രൊഫഷണൽ കോഴ്സ് വരെ പഠിക്കുന്നവർക്കാണ് അപേക്ഷിക്കാൻ അവസരം. suneethi.sjd.kerala.gov.in വെബ്സൈറ്റ് മുഖേന ഓൺലൈനായാണ് അപേക്ഷ നൽകേണ്ടത്.

അപേക്ഷകർ സർക്കാർ/എയ്ഡഡ്/സർക്കാരിതര അംഗീകൃത സ്ഥാപനത്തിൽ പഠിക്കുന്നവരായിരിക്കണം. വരുമാനപരിധി ബാധകമല്ല. ബില്ലുകളിൽ വിദ്യാർഥികളുടെ പേര് രേഖപ്പെടുത്തിയിരിക്കണം. കൂടുതൽ വിവരങ്ങൾക്ക് 0471 2343241.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Vidyajyothi
News Summary - Vidyajyothi' differently abled children can apply
Next Story