നെല്ലിയാമ്പതി പഞ്ചായത്ത് വികസനസമിതി ചെയർമാനെ വിജിലൻസ് അറസ്റ്റ് ചെയ്തു
text_fieldsതിരുവനന്തപുരം : നെല്ലിയാമ്പതി ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വിജിലൻസ് പിടിയിൽ. ചെയർമാൻ പി. സഹനാഥനെ 10,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് അറസ്റ്റ് ചെയ്തത്.
കരാറുകാരനായ പി.കെ ഭാസ്കരൻ 2019-20 കാലഘടത്തിൽ നിർമാണമേറ്റടുത്ത് പൂർത്തികരിച്ച റോഡ് നിർമ്മാണത്തിൻറെ 20 ലക്ഷം രൂപയുടെ അന്തിമ ബില്ല് മാറിനൽകുന്നതിന് പഞ്ചായത്തിൻറെ മോണിറ്ററിങ് കമ്മിറ്റിയിൽ അംഗമായ പി.സഹനാഥൻ ഒപ്പ് വെയ്ക്കണമായിരുന്നു. അതിനാണ് 10,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടത്.
ഇക്കഴിഞ്ഞ മാർച്ചിൽ പഞ്ചായത്ത് നൽകിയ ബിൽ തുക നാളിതുവരെ മാറി നൽകാത്തതിനെ തുടർന്ന് കരാറുകാരനായ പി.കെ.ഭാസ്കരൻ അന്വേഷിച്ചപ്പോൾ കൈക്കൂലി നൽകാത്തിനാലാണ് മനസിലായി. തുടർന്ന് പരാതിക്കാരൻ അദ്ദേഹത്തെ സമീപിച്ചപ്പോൾ 10,000 രൂപ നൽകിയാൽ ഒപ്പിടാമെന്ന് അറിയിച്ചു.
ബില്ല് മാറിയശേഷം കൈക്കൂലി നൽകാമെന്ന് പരാതിക്കാരൻ അറിയിച്ചതിനെ തുടർന്ന് മാസമാദ്യം പി.സഹനാഥൻ ബില്ല് ഒപ്പിട്ടു. കുറച്ച് ദിവസങ്ങൾക്കുള്ളിൽ ബിൽ തുക പാസായികിട്ടി. ഇതറിഞ്ഞ പി.സഹനാഥൻ കരാറുകാരനായ ഭാസ്കരനെ ഫോണിൽ വിളിച്ച് കൈക്കൂലി നല്കാമെന്നേറ്റ തുക നൽകാൻ നിർബന്ധിച്ചു.
തുടർന്ന്, പരാതിക്കാരൻ ഈ വിവരം പാലക്കാട് വിജിലൻസ് യൂനിറ്റ് ഡി.വൈ.എസ്.പി ഗംഗാധരനെ അറിയിച്ചു. അദ്ദേഹത്തിൻറെ നേതൃത്വത്തിലുള്ള വിജിലൻസ് സംഘം കെണിയൊരുക്കി ശനിയാഴ്ച ഉച്ചക്ക് ഒന്നേകാൽ മണിയോടെ നെല്ലിയാമ്പതി ഗ്രാമപഞ്ചായത്ത് ഓഫീസിനുമുന്നിൽ ഭാസ്കരനിൽ നിന്നും 10,000 രൂപ കൈക്കൂലി വാങ്ങുമ്പോൾ സഹനാഥനെ കൈയോടെ വിജിലൻസ് സംഘം അറസ്റ് ചെയ്തു. അറസ്റ്റ് ചെയ്ത പ്രതിയെ തൃശൂർ വിജിലൻസ് കോടതിയിൽ ഹാജരാക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.