ഭൂമി അളക്കാൻ കൈക്കൂലി വാങ്ങിയ മൂന്ന് റവന്യൂ ഉദ്യോഗസ്ഥർ വിജലൻസ് പിടിയിൽ
text_fieldsപാലക്കാട്: ഭൂമി അളന്നുനൽകാൻ കൈക്കൂലി വാങ്ങിയ മൂന്ന് റവന്യൂ ഉദ്യോഗസ്ഥരടക്കം നാല് പേർ വിജലൻസിന്റെ പിടിയിൽ. കടമ്പഴിപ്പുറം വില്ലേജ് അസിസ്റ്റന്റ് ഉല്ലാസ്, താൽകാലിക ജീവനക്കാരി സുകുല, അമ്പലപ്പാറ ഫീൽഡ് അസി. പ്രസാദ്, റിട്ട.വില്ലേജ് അസി.സുകുമാരൻ എന്നിവരെയാണ് പിടികൂടിയതെന്ന് വിജിലൻസ് അറിയിച്ചു. ഭൂവുടമ ഭഗീരഥന്റെ പരാതിയിലാണ് വിജലൻസിന്റെ നടപടി. 50000 രൂപയാണ് ഭൂമി അളക്കാൻ ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങിയത്.
ഞായറാഴ്ച വൈകിട്ടായിരുന്നു സംഭവം. തൃപ്പാലമുണ്ടയിലെ 12 ഏക്കർ സ്ഥലം അളന്നുനൽകാൻ 50000 രൂപ കൈക്കൂലി ആവശ്യപ്പെട്ടുവെന്ന് ഭൂവുടമ പറഞ്ഞു. കൈക്കൂലി ആവശ്യപ്പെട്ടതിന് പിന്നാലെ ഭൂവുടമ വിജിലൻസിനെ വിവരമറിയിച്ചു. വിജിലൻസ് സംഘം സ്ഥലത്തെത്തുമ്പോഴേക്കും കൈക്കൂലി വാങ്ങി നാല് പേരും പോയിരുന്നു. തുടർന്ന്, കൈക്കൂലി പണം വീതംവെച്ച് മടങ്ങുമ്പോഴാണ് വിജിലൻസ് ഇവരെ പിടികൂടിയത്. കൈക്കൂലി വാങ്ങിയ 50000 രൂപയും വിജിലൻസ് കണ്ടെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.