മുൻ സർക്കാറിലെ എട്ട് മന്ത്രിമാർക്കെതിരെ വിജിലൻസ് കേസെന്ന് മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാറിലെ എട്ട് മന്ത്രിമാര്‍ വിജിലന്‍സ് അന്വേഷ ണം നേരിടുകയാണെന്ന് മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ട ി, ആഭ്യന്തരമന്ത്രിയും ഇപ്പോഴത്തെ പ്രതിപക്ഷ നേതാവുമായ രമേശ് ചെന്നിത്തല, വി.എസ്. ശിവ കുമാര്‍, പി.കെ. കുഞ്ഞാലിക്കുട്ടി, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്, അടൂര്‍ പ്രകാശ് എന്നിവർക്കെതിരായാണ് കേസുകൾ നിലനിൽക്കുന്നത്. രണ്ട് മന്ത്രിമാർ അന്വേഷണ കാലയളവിൽ മരിച്ചതിനാൽ അവരുടെ പേരുകൾ നിയമസഭ രേഖകളിൽ ഉൾപ്പെടുത്തിയിട്ടില്ല.
നിയമസഭയിൽ നക്ഷത്രമിട്ട ചോദ്യങ്ങൾക്ക് നൽകിയ മറുപടിയിലാണ് ഇത് സംബന്ധിച്ച വിശദാംശങ്ങളുള്ളത്. മുൻ ആഭ്യന്തരമന്ത്രിയും ഇപ്പോഴത്തെ പ്രതിപക്ഷനേതാവുമായ രമേശ് ചെന്നിത്തലക്കെതിരെ നാല് കേസാണുള്ളത്. മന്ത്രിമാരുടെയും എം.എൽ.എമാരുടെയും ബന്ധുക്കള്‍ക്ക് അനധികൃത നിയമനം നല്കിയതു സംബന്ധിച്ച പരാതിയില്‍ അന്വേഷണം അന്തിമഘട്ടത്തിലാണ്. ഉമ്മൻ ചാണ്ടി, വി.എസ്. ശിവകുമാര്‍, പി.കെ. കുഞ്ഞാലിക്കുട്ടി, തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എന്നിവർ ഇൗ കേസില്‍ ആരോപിതരാണ്. ഐ.പി.എസ് ഉദ്യോഗസ്ഥനായ ശങ്കര്‍ റെഡ്ഡിക്ക് സ്ഥാനക്കയറ്റം നല്‍കിയതുമായി ബന്ധപ്പെട്ട പരാതിയിൽ വിജിലന്‍സ് ഡയറക്ടറുടെ റിപ്പോര്‍ട്ട് ലഭിച്ചെന്നും പരിശോധിച്ചുവരികയാണെന്നും മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു.
വിവിധ വകുപ്പുകളിലെ അനധികൃത നിയമനവുമായി ബന്ധപ്പെട്ട മറ്റൊരു കേസില്‍ ചെന്നിത്തലക്കെതിരായ റിപ്പോര്‍ട്ടില്‍ വിജിലന്‍സ് കോടതിയുടെ അന്തിമ ഉത്തരവായിട്ടില്ല. ചെന്നിത്തല ഉള്‍പ്പെട്ട ബന്ധുനിയമന കേസിന് പുറമെ കണ്ണൂര്‍ വിമാനത്താവള നിര്‍മാണത്തിലെ ക്രമക്കേടുകള്‍ സംബന്ധിച്ച പരാതിയിലും ഉമ്മൻ ചാണ്ടിക്കെതിരെ അന്വേഷണം നടക്കുന്നുണ്ട്. തലശ്ശേരി വിജിലന്‍സ് കോടതിയുടെ പരിഗണനയിലാണ് ഈ കേസിെൻറ അന്വേഷണ റിപ്പോര്‍ട്ട്. മുൻ മന്ത്രി അടൂര്‍ പ്രകാശിനെതിരെ ഒരു കേസാണുള്ളത്. ഈ കേസില്‍ പി.കെ. കുഞ്ഞാലിക്കുട്ടി എം.പിയും അന്വേഷണം നേരിടുന്നുണ്ട്. ഇതില്‍ കേസിെൻറ വസ്തുതാ റിപ്പോര്‍ട്ട് കോടതിയുടെ പരിഗണനയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.