ഭൂമി കൈയേറ്റം: മുൻ കലക്ടർക്കും നടൻ ദിലീപിനുമെതിരെ വിജിലൻസ് അന്വേഷണം
text_fieldsതൃശൂർ: നടന് ദിലീപിെൻറ ചാലക്കുടിയിലെ ഡി സിനിമാസ് സമുച്ചയത്തിന് ഭൂമി ൈകയേറിയെന്ന പരാതി അന്വേഷിക്കാൻ തൃശൂർ വിജിലന്‍സ് കോടതി ഉത്തരവിട്ടു. തൃശൂർ മുൻ കലക്ടർ എം.എസ്. ജയക്കും ദിലീപിനും എതിരെയാണ് അന്വേഷണം. സെപ്റ്റംബര്‍ 13നകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. പൊതുവ്യവഹാരി പി.ഡി. ജോസഫ് നല്കിയ പരാതിയിലാണ് തൃശൂർ വിജിലൻസ് കോടതിയുടെ ഉത്തരവ്. തൃശൂർ വിജിലൻസ് ഡിവൈ.എസ്.പിക്കാണ് അന്വേഷണ ചുമതല. ഭൂമി ൈകയേറ്റെത്തക്കുറിച്ച് മുമ്പ് അന്വേഷിച്ച എം.എസ്. ജയ ദിലീപിന് അനുകൂലമായി റിപ്പോര്‍ട്ട് നല്‍കിയെന്നാണ് ആരോപണം.
തിയറ്റർ സമുച്ചയത്തിന് ഭൂമി കൈയേറിയെന്ന പരാതി കലക്ടറായിരുന്ന കാലത്ത് അന്വേഷിച്ചാണ് എം.എസ്. ജയ കൈയേറ്റമില്ലെന്ന് റിപ്പോർട്ട് നൽകിയത്. റവന്യൂ മന്ത്രിയുടെ നിർദേശപ്രകാരം ഇപ്പോഴത്തെ കലക്ടർ ഡോ. എ. കൗശിഗൻ നടത്തിയ അന്വേഷണത്തിൽ തിയറ്റർ കെട്ടിടത്തിന് ഭൂമി ലഭിച്ചതിൽതന്നെ ക്രമക്കേടുണ്ടെന്ന് കണ്ടെത്തി. പ്രധാനപ്പെട്ട പല രേഖകളും ലഭ്യമല്ലെന്നും ഭൂമിയുടെ പോക്കുവരവ് എങ്ങനെ നടത്തിയെന്ന് വ്യക്തമല്ലെന്നും റിപ്പോർട്ട് ചെയ്ത കലക്ടർ ഡോ. കൗശിഗൻ സമഗ്രാന്വേഷണത്തിനും ശിപാർശ ചെയ്തു. ഇതനുസരിച്ച് ജില്ല സർവേ സൂപ്രണ്ടിെൻറ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം സ്ഥലം വീണ്ടും അളന്നു. ഇതിെൻറ റിപ്പോർട്ട് അടുത്ത ദിവസം കലക്ടർക്ക് സമർപ്പിക്കും.
ഉദ്യോഗസ്ഥരുടെ ഒത്താശയില്ലാതെ ഇത്രയും സ്ഥലം സ്വന്തമാക്കാനാവില്ലെന്നാണ് വിജിലൻസ് കോടതിയിൽ പി.ഡി. ജോസഫ് സമർപ്പിച്ച പരാതിയിൽ ചൂണ്ടിക്കാട്ടുന്നത്. വ്യാജ ആധാരങ്ങള്‍ ചമച്ച് ദിലീപ് സ്ഥലം ൈകേയറിെയന്നാണ് ആരോപണം. മുമ്പും ഇതേ പരാതി ഉന്നയിക്കപ്പെെട്ടങ്കിലും ഉന്നത ഉദ്യോഗസ്ഥര്‍ ദിലീപിനെ സംരക്ഷിച്ചു. അന്തരിച്ച നടൻ കലാഭവൻ മണിയുടെ പണം ഡി സിനിമാസ് സമുച്ചയത്തിനും ഭൂമി വാങ്ങാനും ഉപയോഗിച്ചിട്ടുണ്ടെന്നും ഹരജിക്കാരൻ പരാതിയിൽ പറഞ്ഞിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.