സാമ്പത്തിക ക്രമക്കേട്: ജേക്കബ് തോമസിെനതിെര കേസെടുക്കാൻ നിർദേശം
text_fieldsതിരുവനന്തപുരം: സാമ്പത്തിക ക്രമക്കേട് നടത്തിെയന്ന ആരോപണത്തിൽ ഡി.ജി.പി ജേക്കബ് തോമസിനെതിെര വിജിലൻസ് അന്വേഷണം വരുന്നു. തുറമുഖ ഡയറക്ടറായിരിക്കെ സർക്കാറിന് 14.9കോടിയുടെ സാമ്പത്തിക നഷ്ടമുണ്ടാക്കിയെന്ന ധനകാര്യ പരിശോധന വിഭാഗത്തിെൻറ റിപ്പോർട്ട് പ്രകാരമാണ് നടപടി. റിപ്പോർട്ട് പ്രകാരം ജേക്കബ് തോമസിനെതിരെ കേസെടുക്കാൻ മുഖ്യമന്ത്രി നിർദേശം നൽകി. ഇന്ന് വിജിലൻസ് കേസ് എടുക്കുെമന്നാണ് വിവരം.
േജക്കബ് തോമസ് തുറമുഖ വകുപ്പിെൻറ ചുമതലയിലിരിക്കുേമ്പാൾ നിരവധി ഉപകരണങ്ങൾ വാങ്ങിയതിൽ 14.9 കോടിയുടെ സാമ്പത്തിക നഷ്ടം സർക്കാറിനുണ്ടായെന്നാണ് റിപ്പോർട്ട്. മുൻ ചീഫ് സെക്രട്ടറിയായിരുന്ന കെ.എം എബ്രഹാം ധനകാര്യ വകുപ്പിെൻറ ചുമതല വഹിക്കുേമ്പാഴാണ് റിപ്പോർട്ട് പുറത്തു വരുന്നത്.
അന്നത്തെ ചീഫ് സെക്രട്ടറിയായിരുന്ന എസ്.എം വിജയാനന്ദൻ ഇതിൽ നടപടി ആവശ്യപ്പെട്ടുകൊണ്ട് മുഖ്യമന്ത്രിക്ക് റിപ്പോർട്ട് നൽകിയിരുന്നു. ആ സമയം വിജിലൻസ് ഡയറക്ടറായിരുന്നു ജേക്കബ് തോമസ്. അദ്ദേഹത്തിനെതിരായ റിപ്പോർട്ട് ഏറെ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. സർക്കാർ അന്ന് ജേക്കബ് തോമസിന് അനുകൂലമായ നടപടി സ്വീകരിച്ചു.
പിന്നീട് അദ്ദേഹം സസ്പെൻഷനിൽ പോവുകയും ഇൗ റിപ്പോർട്ടിൽ എന്ത് ചെയ്യാൻ കഴിയുെമന്ന് സർക്കാർ ഡയറക്ടർ ജനറൽ ഒാഫ് പ്രൊസിക്യുഷനിൽ നിയമോപദേശം തേടുകയും ചെയ്തു. കേസെടുത്ത് അന്വേഷണം നടത്താനായിരുന്നു സർക്കാറിന് നിയമോപദേശം ലഭിച്ചത്. ഇതിെൻറ അടിസ്ഥാനത്തിലാണ് കേസ് എടുത്ത് അന്വേഷണം നടത്താൻ മുഖ്യമന്ത്രി ഇന്നലെ രാത്രി നിർദേശം നൽകിയത്.
ജേക്കബ് തോമസ് ഇപ്പോൾ സസ്െപൻഷനിലാണ്. സർക്കാർ വിരുദ്ധ പരാമർശങ്ങളുടെ പേരിൽ ആദ്യം സസ്പെൻഷനിലായിരുന്ന ജേക്കബ് തോമസ് പപിന്നീട് സർവ്വീസ് സ്റ്റോറിയിലെ ചട്ടലംഘനത്തിനും സസ്െപൻഷൻ വാങ്ങിയിരുന്നു. സസ്പെൻഷെൻറ കാലാവധി അടുത്ത മാസം അവസാനിക്കാനിരിക്കെയാണ് അദ്ദേഹത്തിനെതിെര വിജിലൻസ് കേസ് വരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.