സെൻകുമാർ വീണ്ടും കുരുക്കിൽ; കേെസടുക്കാൻ വിജിലൻസിന് നിർദേശം
text_fieldsതിരുവനന്തപുരം: വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കി അവധിയെടുത്ത് സർക്കാറിൽനിന്ന് എട്ടുലക്ഷം രൂപ നേടിയെടുക്കാൻ ശ്രമിച്ചെന്ന പരാതിയിൽ മുൻ ഡി.ജി.പി ടി.പി. സെൻകുമാറിനെതിരെ കേസെടുക്കാൻ വിജിലൻസിന് നിർദേശം. വിജിലൻസിെൻറ പ്രാഥമിക പരിശോധനയിൽ പരാതിയിൽ കഴമ്പുണ്ടെന്ന് ബോധ്യപ്പെട്ടതിനാലാണ് കേസെടുത്ത് അന്വേഷണം നടത്താൻ ചീഫ് സെക്രട്ടറി നളിനി നെറ്റോ ശിപാർശ ചെയ്തത്.
2016 ജൂണില്‍ സെന്‍കുമാറിനെ ഡി.ജി.പി സ്ഥാനത്തുനിന്ന് നീക്കിയതിനെ തുടർന്ന് പിറ്റേന്നുതന്നെ അവധിയിൽ പ്രവേശിച്ചു. വ്യക്തിപരമായ കാരണങ്ങളാൽ പകുതി ശമ്പളത്തില്‍ അവധി അനുവദിക്കണമെന്നാണ് അദ്ദേഹം ചീഫ് സെക്രട്ടറിക്ക് നൽകിയ അപേക്ഷയിൽ ആവശ്യപ്പെട്ടത്. തുടര്‍ന്നുള്ള എട്ടുമാസങ്ങളിലും പകുതി ശമ്പളത്തില്‍ അവധി അനുവദിക്കണമെന്നുകാണിച്ച് പ്രത്യേകം അപേക്ഷ ചീഫ് സെക്രട്ടറിക്ക് നൽകി. പകുതി ശമ്പളത്തിൽ അവധി നൽകാൻ അക്കൗണ്ടൻറ് ജനറലിന് നിർദേശം നൽകുകയും ചെയ്തു. അവധി കഴിഞ്ഞ് തിരിച്ചെത്തിയപ്പോഴാണ് മെഡിക്കൽ ലീവായി പരിഗണിക്കാൻ പ്രത്യേകം അപേക്ഷ നൽകിയത്.
തിരുവനന്തപുരം ആയുർവേദ കോളജിൽ ചികിത്സയിലായിരുന്നുവെന്നതിെൻറ രേഖകൾ സമർപ്പിക്കുകയും ചെയ്തു. പാതിശമ്പളത്തിൽ അവധിക്ക് അപേക്ഷിക്കുകയും പിന്നീട് മെഡിക്കൽ ലീവാക്കുകയും ചെയ്യുന്നതിൽ അസ്വാഭാവികത തോന്നി. രേഖകളിലും അസ്വാഭാവികത ബോധ്യപ്പെട്ടതിനാൽ വിജിലൻസ് ഡിവൈ.എസ്.പി പി. ബിജിമോനെ അന്വേഷണത്തിന് ചുമതലപ്പെടുത്തി. ആയുർവേദ കോളജിലെത്തിയ വിജിലൻസ് സംഘം ചികിത്സയുമായി ബന്ധപ്പെട്ട മുഴുവൻ രേഖകളും പിടിച്ചെടുത്തു. ആശുപത്രിയിലെ ഒ.പിയിൽ എത്തിയെന്നു പറയുന്ന ദിവസങ്ങളിലെ മൊബൈൽ ടവർ ലൊക്കേഷൻ വരെ പൊലീസ് പരിശോധിച്ചു.
ആശുപത്രിയിലെത്തിയെന്ന് പറയപ്പെടുന്ന ദിവസങ്ങളിൽ സെൻകുമാർ അന്നമനട, കൊല്ലം, എറണാകുളം എന്നിവിടങ്ങളിലാണെന്ന് കണ്ടെത്തി. ഡോക്ടറെയും ടവർ ലൊക്കേഷനിൽ കണ്ടെത്തിയില്ല. പകുതി ശമ്പളത്തിൽ അവധിയിൽ പ്രവേശിക്കുകയും പിന്നീട് മെഡിക്കൽ ലീവിലാക്കി മുഴുവൻ ശമ്പളവും വാങ്ങാൻ ശ്രമിച്ചുവെന്ന് ചൂണ്ടിക്കാട്ടി തിരുവനന്തപുരം നഗരസഭ മുൻ കൗൺസിലറും സി.പി.എം നേതാവുമായ സുകാർണോ ആണ് പരാതി നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.