അനധികൃത സ്വത്ത്: വി.എസ്. ശിവകുമാറിനെതിരെ വിജിലൻസ് അന്വേഷണം
text_fieldsതിരുവനന്തപുരം: അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന ആരോപണത്തിൽ മുൻമന്ത്രിയും തിരുവനന്തപുരം സെന്‍ട്രല്‍ എം.എൽ.എയുമായ വി.എസ്. ശിവകുമാറിനെതിരെ വിജിലൻസ് അന്വേ ഷണത്തിന് സർക്കാർ അനുമതി. പ്രാഥമികാന്വേഷണത്തിന് ശേഷം എം.എൽ.എക്കെതിരെ കേെസടുത ്ത് അന്വേഷണം നടത്താന്‍ നേരേത്ത ഗവര്‍ണര്‍ അനുമതി നല്‍കിയിരുന്നു. അതിെൻറ അടിസ്ഥാനത ്തിലാണ് അന്വേഷണത്തിന് അനുമതി നൽകി ആഭ്യന്തരസെക്രട്ടറി വെള്ളിയാഴ്ച ഉത്തരവ് പുറപ്പെടുവിച്ചത്. ഉത്തരവ് വിജിലൻസ് ഡയറക്ടർ എസ്. അനിൽകാന്തിന് കൈമാറി. അനധികൃത സ്വത്ത് സമ്പാദിച്ചെന്ന് വ്യക്തമായാൽ പ്രതിചേർത്ത് തുടർനടപടികൾ കൈക്കൊള്ളുമെന്ന് വിജിലൻസ് വൃത്തങ്ങൾ പറഞ്ഞു.
കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാറിൽ ആരോഗ്യ-ദേവസ്വംമന്ത്രിയായിരുന്ന വി.എസ്. ശിവകുമാറിനെതിരെ അദ്ദേഹം മന്ത്രിയായിരുന്ന കാലംമുതല്‍ അനധികൃത സ്വത്ത് സമ്പാദനത്തിെൻറ പേരില്‍ നിരവധി പരാതികള്‍ വിജിലന്‍സിന് ലഭിച്ചിരുന്നു. തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രി വാങ്ങിയതും അനധികൃതമായി വിദേശയാത്രകള്‍ നടത്തിയതും ബിനാമി പേരില്‍ സ്വത്തുകള്‍ വാങ്ങിക്കൂട്ടിയതുമടക്കം ആരോപണങ്ങളാണ് ഉയര്‍ന്നിരുന്നത്. 2016ല്‍ ജേക്കബ് തോമസ് വിജിലന്‍സ് മേധാവിയായിരുന്ന സമയത്ത് ശിവകുമാറിനെതിരെ വിജിലന്‍സിെൻറ രഹസ്യാന്വേഷണവിഭാഗം അന്വേഷണം നടത്തിയിരുന്നു. അതിനുശേഷം അനധികൃത സ്വത്ത് സമ്പാദനത്തിന് ശിവകുമാറിനെതിരെ കേസെടുത്ത് അന്വേഷണം നടത്തണമെന്ന് ഇൻറലിജന്‍സ് വിഭാഗം വിജിലന്‍സ് ഡയറക്ടര്‍ക്ക് ശിപാര്‍ശ നല്‍കുകയും ചെയ്തിരുന്നു.
ശിവകുമാര്‍ ബിനാമിപേരില്‍ സ്വത്ത് സമ്പാദിച്ചെന്നാണ് വിജിലൻസ് പ്രാഥമികാന്വേഷണത്തിലെ പ്രധാന കണ്ടെത്തല്‍. സുഹൃത്തുക്കള്‍, പേഴ്സനല്‍ സ്റ്റാഫ്, കുടുംബാംഗങ്ങള്‍ എന്നിവരുടെ പേരിലെല്ലാം ശിവകുമാര്‍ സ്വത്ത് സമ്പാദിച്ചിട്ടുണ്ടെന്ന് കണ്ടെത്തിയെന്നാണ് വിജിലൻസ് വൃത്തങ്ങൾ പറയുന്നത്. സര്‍ക്കാറിന് ലഭിച്ച പരാതിയില്‍ വിജിലന്‍സ് സി.ഐ ബിനുകുമാറാണ് അന്വേഷണം നടത്തിയത്.
ഇതുമായി ബന്ധപ്പെട്ട് വിജിലൻസ് 105 രേഖകള്‍ പരിശോധിച്ചു. സംസ്ഥാനത്തും തമിഴ്നാട്ടിലുമായി ആയിരത്തോളം പേരുടെ മൊഴിയുമെടുത്തു. പരാതികളില്‍ പരാമര്‍ശിക്കപ്പെട്ട ശിവകുമാറുമായി ബന്ധമുള്ള ഏഴ് പേരുടെ സ്വത്ത് വിവരങ്ങള്‍ വിജിലന്‍സ് പരിശോധിച്ചെന്നും ശിവകുമാര്‍ മന്ത്രിയായിരുന്നപ്പോള്‍ ഇവരുടെയെല്ലാം സ്വത്തില്‍ ഇരട്ടി വര്‍ധന ഉണ്ടായെന്നും വിജിലന്‍സ് കണ്ടെത്തിയിട്ടുണ്ട്. സ്വകാര്യ ആശുപത്രിയുടെ വില്പനയും ചില വിദേശയാത്രകളും അന്വേഷിക്കേണ്ടതുണ്ടെന്ന് വിജിലന്‍സ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു. അതിെൻറ അടിസ്ഥാനത്തിലാണ് ഇപ്പോൾ വിശദാന്വേഷണത്തിന് അനുമതി.
ശ്രദ്ധ തിരിക്കാൻ ഉള്ള തന്ത്രം
തിരുവനന്തപുരം: കേസ് രാഷ്ട്രീയപ്രേരിതമാണെന്ന് വി.എസ്. ശിവകുമാര്‍. അഴിമതി ആരോപണത്തിെൻറ പേരില്‍ സര്‍ക്കാര്‍ പ്രതിക്കൂട്ടില്‍ നില്ക്കുമ്പോള് ശ്രദ്ധ തിരിച്ചുവിടാനുള്ള തന്ത്രമാണ് ഇത്. ഇതേ പരാതില്‍ അന്വേഷണം നടത്തി നടപടി അവസാനിപ്പിച്ചതാണ്. അതേ ആരോപണങ്ങള്‍ ഉള്‍ക്കൊള്ളുന്ന അജ്ഞാത പരാതിയിലാണ് സര്‍ക്കാര്‍ ഇപ്പോള്‍ വീണ്ടും അന്വേഷണാനുമതി നല്‍കിയത്. ഇത് രാഷ്ട്രീയ ഗൂഢാലോചനയാണ്. സത്യം തെളിയാൻ അന്വേഷണത്തിന് എല്ലാ സഹകരണവും ഉണ്ടാകുമെന്നും ശിവകുമാര്‍ പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.