Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Oct 2016 4:44 AM IST Updated On
date_range 2 July 2017 9:43 AM ISTറെസ്റ്റ് ഹൗസ് നിര്‍മാണം: 80 ലക്ഷം നഷ്ടം വരുത്തിയതിനെതിരെ വിജിലന്‍സ് അന്വേഷണം
text_fieldsbookmark_border
തിരുവനന്തപുരം: എറണാകുളം പി.ഡബ്ള്യു.ഡി റെസ്റ്റ് ഹൗസിന്‍െറ ടെറസില്‍ പുതുതായി മൂന്നുനില കെട്ടിടം നിര്‍മാണം പൂര്‍ത്തിയാക്കാതെ 80 ലക്ഷം രൂപയോളം സര്‍ക്കാറിന് നഷ്ടം വരുത്തി ഉപയോഗശൂന്യമാക്കിയതിനെതിരെയുള്ള പരാതിയില്‍ മന്ത്രി ജി. സുധാകരന്‍ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടു.
പൊതുമരാമത്ത് വകുപ്പ് കെട്ടിടവിഭാഗം ചീഫ് എന്‍ജിനീയര്‍ എം. പെണ്ണമ്മ, പൊതുമരാമത്ത് വകുപ്പ് കെട്ടിടവിഭാഗം എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ കെ.ടി. ബിന്ദു, അസിസ്റ്റന്‍റ് എന്‍ജിനീയര്‍ രാഖി എന്നിവര്‍ സര്‍ക്കാറിന് ലക്ഷക്കണക്കിന് രൂപ നഷ്ടംവരുത്തി അഴിമതിക്ക് കൂട്ടുനിന്നു എന്നാണ് ആരോപണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story