കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഫീൽഡ് അസിസ്റ്റന്റ വിജിലൻസ് പിടിയിൽ
text_fieldsകോഴിക്കോട്: കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഫീൽഡ് അസിസ്റ്റന്റ വിജിലൻസ് പിടിയിൽ. വീട് വയ്ക്കുന്ന സ്ഥലത്തുനിന്നും മണ്ണ് മാറ്റുനത്തിനുള്ള ലാൻഡ് ഡെവലപ് മെ ന്റ് സർട്ടിഫിക്കറ്റ് നൽകുന്നതിന് 2000 രൂപ കൈക്കൂലി വാങ്ങിയ വെട്ടക്കവല വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് സുമേഷിനെ വിജിലൻസ് അറസ്റ്റ് ചെയ്തു.
വെട്ടിക്കവല വില്ലേജിൽ നെറ്റിയോട് എന്ന സ്ഥലത്ത് വിക്ടറിന്റെ ഭാര്യയുടെ പുരയിടത്തിൽ വീട് വയ്ക്കുന്നതിനുവേണ്ടി മണ്ണ് നീക്കം ചെയ്യുന്നതിന് വില്ലേജിൽ അപേക്ഷ നൽകിയിരുന്നു. സ്ഥലപരിശോധന നടത്തി സർട്ടിഫിക്കറ്റ് നൽകുന്നതിന് വില്ലേജ് ഓഫീസിൽ നിന്നും എത്തിയ ഫീൽഡ് അസിസ്റ്റന്റ് സുമേഷ് സ്ഥലത്തു നിന്നും മണ്ണ് മാറ്റുന്നതിന് സർട്ടിഫിക്കറ്റ് നൽകണമെങ്കിൽ 2000 രൂപ കൈക്കൂലി വേണമെന്ന് ആവശ്യപ്പെട്ടു.
തുടർന്ന് വിക്ടർ കൈക്കൂലി ആവശ്യപ്പെട്ട വിവരം കൊല്ലം യൂനിറ്റ് ഡി.വൈ.എസ്.പി അബ്ദുൽ വഹാബിനെ അറിയിച്ചു. അദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരം തിങ്കാള്ച വൈകീട്ട് മൂന്നിന് ഓഫിസിൽ വെച്ച് കൈക്കൂലി വാങ്ങി റിക്കാർഡ് റൂമിനകത്ത് ഒളിപ്പിച്ച സുമേഷിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.
വിജിലൻസ് സംഘത്തിൽ കൊല്ലം യുനിറ്റ് ഡെപ്യൂട്ടി സൂപ്രണ്ട് അബ്ദുൽ വഹാബ്, ഇൻസ്പെക്ടർമാരായ ബിജു, അബ്ദുൽ വഹാബ്, എസ്.ഐ.ജോഷി, എ.എസ്.ഐ രാജേഷ് എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ തിരുവനന്തപുരം വിജിലൻസ് കോടതിയിൽ ഹാജരാക്കി.
അഴിമതി സംബന്ധിച്ച വിവരങ്ങൾ വിജിലൻസിന്റെ ടോൾ ഫ്രീ നമ്പരായ 1064 എന്ന നമ്പരിലോ 8592 900 900 എന്ന നമ്പരിലോ വാട്സ് ആപ് നമായ 94477 89100 എന്ന നമ്പരിലോ അറിയിയിക്കണമെന്ന് വിജിലൻസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.