കായൽ കൈയേറ്റം: ജയസൂര്യക്കെതിരെ വിജിലൻസ് കുറ്റപത്രം
text_fieldsകൊച്ചി: എറണാകുളം ചിലവന്നൂര്‍ കായല്‍ കയ്യേറി നിര്‍മ്മാണം നടത്തിയ കേസിൽ നടന്‍ ജയസൂര്യ അടക്കമുള്ളവർക്കെതിരെ വിജിലന്‍സ് കുറ്റപത്രം സമർപ്പിച്ചു. മൂവാറ്റുപുഴ വിജിലന്‍സ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. ജയസൂര്യയും കൊച്ചി കോർപറേഷൻ ഉദ്യോഗസ്ഥരായിരുന്നവരും ഉൾപ്പെടെ നാലു പേരാണ് പ്രതികൾ.
അന്വേഷണം ആരംഭിച്ച് ആറ് വര്‍ഷം കഴിഞ്ഞിട്ടും കുറ്റപത്രം സമര്‍പ്പിക്കാത്തതിനെ തുടര്‍ന്ന് പരാതിക്കാരനായ കളമശേരി സ്വദേശി ഗിരീഷ് ബാബു കോടതിയെ സമീപിച്ചിരുന്നു. ഇതോടെയാണ് അന്വേഷണസംഘം കുറ്റപത്രം നല്‍കിയത്.
3.7 സെന്‍റ് സ്ഥലം നടന്‍ കയ്യേറി എന്നും ഇതിന് കൊച്ചി കോർപറേഷൻ അധികൃതർ സഹായം നൽകി എന്നുമാണ് 2013ൽ പരാതി നൽകിയത്. നടന്‍റെ കടവന്ത്രയിലെ വീടിന് സമീപം നിർമിച്ച ബോട്ട് ജെട്ടിയും ചുറ്റുമതിലുമാണ് കൈയറ്റമായി ചൂണ്ടിക്കാട്ടിയത്.
അന്വേഷണത്തിൽ കണയന്നൂർ താലൂക്ക് സർവേയർ ഇത് കണ്ടെത്തുകയുംകോർപറേഷൻ സെക്രട്ടറി തൃശൂർ വിജിലൻസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തിരുന്നു. 14 ദിവസത്തിനകം ഈ അനധികൃത നിർമാണം പൊളിച്ചുനീക്കണമെന്നാവശ്യപ്പെട്ട് 2014ൽ കൊച്ചി കോർപറേഷൻ നോട്ടീസ് അയച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.