ബന്ധു നിയമനം: യു.ഡി.എഫ് നേതാക്കൾക്ക് വിജിലൻസ് ക്ലീൻചിറ്റ്
text_fieldsതിരുവനന്തപുരം: കഴിഞ്ഞ സർക്കാറിെൻറ കാലത്തെ ബന്ധു നിയമന വിവാദങ്ങളിൽ യു.ഡി.എഫ് നേതാക്കൾക്ക് വിജിലൻസിെൻറ ക്ലീൻചിറ്റ്. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല എന്നിവർക്കു പുറമെ മന്ത്രിമാരായ കെ.എം മാണി, കെ.സി ജോസഫ്, അനൂപ് ജേക്കബ്, വിഎസ് ശിവകുമാർ എന്നിവരുടെ ബന്ധുക്കൾക്ക് അനധികൃത നിയമനം നൽകിയെന്നായിരുന്നു കേസ്.
ക്രമവിരുദ്ധമായി നിയമനം നടത്തിയതിന് തെളിവ് കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടില്‍ വിജിലന്‍സ് വ്യക്തമാക്കുന്നു. നിയമനം ലഭിച്ചവർ യോഗ്യതയുള്ളവരാണെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. വിജിലൻസ് സംഘം അന്വേഷണ റിപ്പോർട്ട് വിജിലൻസ് ഡയറക്ടർക്ക് സമർപ്പിച്ചു. ഡയറക്ടറുടെ അഭിപ്രായം രേഖപ്പെടുത്തി റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കും.
ഇ.പി ജയരാജൻ ഉൾപ്പെട്ട ബന്ധുനിയമന കേസ് ഉയർന്നുവന്നതിന് പിന്നാലെയാണ് യുഡിഎഫ് ഭരണകാലത്തെ നിയമനങ്ങളെക്കുറിച്ചും പരാതി ഉയർന്നത്. തുടർന്ന് പ്രാഥമിക അന്വേഷണം നടത്താൻ വിജിലൻസ് കോടതി നിർദേശിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.