Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസംസ്ഥാനത്ത് വിജിലൻസ്...

സംസ്ഥാനത്ത് വിജിലൻസ് കമീഷൻ രൂപവത്കരിക്കണമെന്ന് ഭരണപരിഷ്കാര കമീഷൻ 

text_fields
bookmark_border
സംസ്ഥാനത്ത് വിജിലൻസ് കമീഷൻ രൂപവത്കരിക്കണമെന്ന് ഭരണപരിഷ്കാര കമീഷൻ 
cancel

തി​രു​വ​ന​ന്ത​പു​രം: കേ​ന്ദ്ര വി​ജി​ല​ന്‍സ് ക​മീ​ഷ​ന്‍ മാ​തൃ​ക​യി​ല്‍ സം​സ്ഥാ​ന​ത്ത് വി​ജി​ല​ന്‍സ് ക​മീ​ഷ​നും സി.​ബി.​ഐ മാ​തൃ​ക​യി​ല്‍ സ്വ​ത​ന്ത്ര അ​ധി​കാ​ര​ങ്ങ​ളോ​ടു​കൂ​ടി​യ നി​യ​മാ​ധി​ഷ്ഠി​ത വി​ജി​ല​ന്‍സ് ആ​ന്‍ഡ് ആ​ൻ​റി ക​റ​പ്ഷ​ന്‍ ബ്യൂ​റോ​യും രൂ​പ​വ​ത്​​ക​രി​ക്ക​ണ​മെ​ന്ന് ഭ​ര​ണ​പ​രി​ഷ്കാ​ര ക​മീ​ഷ​ൻ. ഇ​തു​സം​ബ​ന്ധി​ച്ച മാ​തൃ​ക നി​യ​മ​ത്തി​​െൻറ ക​ര​ട് തി​ങ്ക​ളാ​ഴ്ച ചേ​ര്‍ന്ന ക​മീ​ഷ​ന്‍ യോ​ഗം അം​ഗീ​ക​രി​ച്ചു. ആ​ദ്യ റി​പ്പോ​ര്‍ട്ട് ആ​ഗ​സ്​​റ്റ്​ സ​ര്‍ക്കാ​റി​ന് കൈ​മാ​റു​മെ​ന്ന് അ​ധ്യ​ക്ഷ​ന്‍ വി.​എ​സ്. അ​ച്യു​താ​ന​ന്ദ​ന്‍ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. കാ​ലി​ക പ്രാ​ധാ​ന്യ​മു​ള്ള വി​ഷ​യ​ങ്ങ​ള്‍ മു​ന്‍ഗ​ണ​ന അ​ടി​സ്ഥാ​ന​ത്തി​ല്‍ ഏ​റ്റെ​ടു​ത്ത് പ​ഠ​നം ന​ട​ത്താ​നും യോ​ഗം തീ​രു​മാ​നി​ച്ചു. സ്ത്രീ​പീ​ഡ​ന കേ​സു​ക​ള്‍, മാ​ലി​ന്യ​സം​സ്‌​ക​ര​ണ​ത്തി‍​​െൻറ അ​പ​ര്യാ​പ്ത​ത, ആ​രോ​ഗ്യ​രം​ഗ​ത്തെ പ്ര​ശ്‌​ന​ങ്ങ​ള്‍, പാ​രി​സ്ഥി​തി​ക ആ​ഘാ​ത​മു​ണ്ടാ​ക്കു​ന്ന വി​ക​സ​ന സ​മീ​പ​ന​ങ്ങ​ള്‍, ഭൂ​മി​യു​ടെ ഉ​ട​മ​സ്ഥാ​വ​കാ​ശ​വും വി​നി​യോ​ഗ​വും സ്വാ​ശ്ര​യ വി​ദ്യാ​ഭ്യാ​സ പ്ര​ശ്‌​ന​ങ്ങ​ള്‍, സേ​വ​നാ​വ​കാ​ശ നി​യ​മ​ത്തി‍​​െൻറ പോ​രാ​യ്മ​ക​ള്‍ തു​ട​ങ്ങി​യ​വ മു​ന്‍ഗ​ണ​ന അ​ടി​സ്ഥാ​ന​ത്തി​ല്‍ പ​രി​ഗ​ണി​ക്കും. ജ​ന​ങ്ങ​ളു​ടെ അ​ഭി​പ്രാ​യ​ങ്ങ​ള്‍ കൂ​ടി പ​രി​ഗ​ണി​ച്ചാ​വും പ​ഠ​നം. സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ ന​ട​ക്കു​ന്ന ച​ര്‍ച്ച​ക​ള്‍, ലേ​ഖ​ന​ങ്ങ​ള്‍, പ​ത്ര​വാ​ര്‍ത്ത​ക​ള്‍ എ​ന്നി​വ​യും ഇ​ക്കാ​ര്യ​ത്തി​ല്‍ പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​മെ​ന്നും വി.​എ​സ്​ പ​റ​ഞ്ഞു. 

സം​സ്ഥാ​ന വി​ജി​ല​ൻ​സ് ക​മീ​ഷ​ൻ
അ​ഴി​മ​തി​ക്കാ​ര്‍ എ​ത്ര ഉ​ന്ന​ത​രാ​യാ​ലും അ​വ​ർ​ക്കെ​തി​രെ​യു​ള്ള അ​ഴി​മ​തി ആ​രോ​പ​ണ​ങ്ങ​ൾ എ​ങ്ങ​നെ കൈ​കാ​ര്യം ചെ​യ്യ​ണ​മെ​ന്നും വി​ജി​ല​ൻ​സി‍​​െൻറ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ എ​ങ്ങ​നെ നി​യ​മ​ന്ത്രി​ക്ക​ണ​മെ​ന്നു​മു​ള്ള സു​പ്ര​ധാ​ന ചു​മ​ത​ല​ക​ളാ​ണ്​ മൂ​ന്നം​ഗ വി​ജി​ല​ൻ​സ് ക​മീ​ഷ​േ​ൻ​റ​ത്. ഹൈ​കോ​ട​തി സി​റ്റി​ങ് ജ​ഡ്ജി​യോ, വി​ര​മി​ച്ച ജ​ഡ്ജി​യോ ആ​യി​രി​ക്കും അ​ധ്യ​ക്ഷ​ന്‍. ഇ​ദ്ദേ​ഹ​ത്തെ കൂ​ടാ​തെ ചീ​ഫ് സെ​ക്ര​ട്ട​റി, അ​ഡീ​ഷ​ന​ല്‍ ചീ​ഫ് സെ​ക്ര​ട്ട​റി, ഡി.​ജി.​പി/ എ.​ഡി.​ജി.​പി പ​ദ​വി​ക​ളി​ലേ​തെ​ങ്കി​ലും വ​ഹി​ച്ച ര​ണ്ട് അം​ഗ​ങ്ങ​ളു​മാ​ണ്​ വേ​ണ്ട​ത്. അ​ധ്യ​ക്ഷ​നെ​യും അം​ഗ​ങ്ങ​ളെ​യും വി​ജി​ല​ൻ​സ് ഡ​യ​റ​ക്ട​റെ​യും ​െത​ര​ഞ്ഞെ​ടു​ക്കാ​ന്‍ പ്ര​ത്യേ​ക സ​മി​തി ഉ​ണ്ടാ​യി​രി​ക്കും. 

സി.​ബി.​ഐ മാ​തൃ​ക​യി​ൽ വി​ജി​ല​ൻ​സ്
സ്വ​ത​ന്ത്ര അ​ധി​കാ​ര​വും സം​ര​ക്ഷ​ണ​വും ഉ​ള്ള​താ​കും. അ​ഴി​മ​തി ആ​രോ​പ​ണ​ങ്ങ​ളി​ല്‍ പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​നു​ശേ​ഷം മാ​ത്ര​മാ​കും കേ​സ്. കേ​സ് ര​ജി​സ്​​റ്റ​ര്‍ ചെ​യ്യു​ന്ന​തി​ന് മു​മ്പ് അ​വ പ്ര​സി​ദ്ധീ​ക​രി​ക്കാ​ന്‍ പാ​ടി​ല്ല. പ​രാ​തി​യി​ല്‍ 90 ദി​വ​സ​ത്തി​ന​കം പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന പൂ​ര്‍ത്തി​യാ​ക്ക​ണം. കേ​സ് ര​ജി​സ്​​റ്റ​ര്‍ ചെ​യ്താ​ല്‍ അ​ന്വേ​ഷ​ണ​ത്തി​ന് ഒ​ന്നു​മു​ത​ല്‍ ഒ​ന്ന​ര​വ​ര്‍ഷം വ​രെ മാ​ത്രം സ​മ​യം. അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ന് നി​യ​മോ​പ​ദേ​ശം ന​ൽ​കു​ന്ന​തി​നും പ്രോ​സി​ക്യൂ​ഷ​ന്‍ ഭാ​ഗം സ​മ​ര്‍ഥ​മാ​യി കൈ​കാ​ര്യം ചെ​യ്യാ​നും പ്രോ​സി​ക്യൂ​ഷ​ന്‍ ഡ​യ​റ​ക്ട​റേ​റ്റു​ണ്ടാ​കും.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:VS AchuthanandanKerala News
News Summary - Vigilance commission
Next Story