അഴിമതിക്കാരെ കണ്ടെത്താന്‍ ആഭ്യന്തര വിജിലന്‍സ് സംവിധാനം ശക്തമാക്കണം -ജേക്കബ് തോമസ്
text_fieldsതിരുവനന്തപുരം: സെക്രട്ടേറിയറ്റിലടക്കം സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ഓഫിസുകളിലും അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ആഭ്യന്തര വിജിലന്‍സ് സംവിധാനം ശക്തമാക്കണമെന്ന് വിജിലന്‍സ് ആന്‍ഡ് ആന്‍റി കറപ്ഷന്‍ ബ്യൂറോ (വി.എ.സി.ബി). ഇതുസംബന്ധിച്ച നടപടികള്‍ ത്വരിതപ്പെടുത്തമെന്നാവശ്യപ്പെട്ട് ഡയറക്ടര്‍ ഡോ. ജേക്കബ് തോമസ് വിവിധ വകുപ്പുകള്‍ക്ക് സര്‍ക്കുലര്‍ അയച്ചു. അഴിമതിക്കാരും കാര്യക്ഷമത ഇല്ലാത്തവരുമായ ഉദ്യോഗസ്ഥരെ കണ്ടത്തെുന്നതിനാണ് പുതിയ നീക്കം. ഓരോ നാലുമാസം കൂടുമ്പോഴോ വര്‍ഷത്തില്‍ രണ്ടു തവണയോ എല്ലാ ഓഫിസുകളിലും ആഭ്യന്തര ഓഡിറ്റ് നടത്തണം. ഏതൊക്കെ ഫയലുകള്‍ കെട്ടിക്കിടക്കുന്നു, ഏതിലൊക്കെ തീര്‍പ്പുണ്ടായി തുടങ്ങിയ കാര്യങ്ങള്‍ക്ക് കൃത്യതയുണ്ടാക്കണമെന്നും സര്‍ക്കുലറില്‍ പറയുന്നു.
പുതിയ സംവിധാനം വഴി ഓഫിസുകള്‍ കൃത്യമായി പ്രവര്‍ത്തിക്കുന്നുണ്ടോയെന്ന് ഉറപ്പുവരുത്താനും അഴിമതിയുടെ അളവ് കുറക്കാനുമാവും. ഓരോ ഓഫിസിലെയും തലമുതിര്‍ന്ന രണ്ടാമത്തെ ആളായിരിക്കണം ആഭ്യന്തര വിജിലന്‍സിന്‍െറ മേധാവി. പൊതുമേഖല സ്ഥാപനങ്ങളിലും പുതിയ സംവിധാനം വേണം. ഓരോ ഓഫിസിലെയും ഫയല്‍ നീക്കം അടക്കമുള്ളവക്ക് ഉത്തരവാദിത്തവും ഉത്തരവാദികളും ഉണ്ടാകണം. സംവിധാനം പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടത് വിജിലന്‍സ് വകുപ്പിലെ ഉദ്യോഗസ്ഥരാണെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു.
സര്‍ക്കാര്‍ ഓഫിസുകളില്‍ വിജിലന്‍സ് വിഭാഗം തുടങ്ങാന്‍ 1997ല്‍ തീരുമാനം എടുത്തിരുന്നെങ്കിലും വിവിധ കാരണങ്ങളാല്‍ അതു നടപ്പായിരുന്നില്ല. അതേസമയം, ഐ.എ.എസ് ഉദ്യോഗസ്ഥരും വിജിലന്‍സ് ഡയറക്ടറും തമ്മിലുള്ള പ്രശ്നങ്ങള്‍ പൊട്ടിത്തെറിയിലേക്ക് കടന്ന സാഹചര്യത്തില്‍ സെക്രട്ടേറിയറ്റ് ഉള്‍പ്പെടെയുള്ള ഓഫിസുകളില്‍ സര്‍ക്കുലര്‍ നടപ്പാക്കുന്ന കാര്യം അനിശ്ചിതത്വത്തിലാണ്. വലിയ വകുപ്പുകളില്‍ പലയിടങ്ങളിലും അവരുടേതായ വിജിലന്‍സ് സംവിധാനം ഇപ്പോള്‍ തന്നെ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും പ്രവര്‍ത്തനം നിര്‍ജീവമാണ്. ഇവര്‍ വി.എ.സി.ബിയോട് കൈകോര്‍ക്കണമെന്ന നിര്‍ദേശത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ടെങ്കിലും നടപ്പായിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.