മാണിക്കെതിരായ ബാറ്ററി അഴിമതി കേസ് വിജിലൻസ് അവസാനിപ്പിച്ചു
text_fieldsകൊച്ചി: മുൻ മന്ത്രി കെ.എം.മാണിക്കെതിരായ ബാറ്ററി അഴിമതി കേസ് വിജിലൻസ് അവസാനിപ്പിച്ചു. അഴിമതി നിരോധന നിയമ പ്രകാരം കേസെടുക്കാൻ വകുപ്പില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കേസ് അവസാനിപ്പിക്കുന്നതായി വിജിലൻസ് ഹൈക്കോടതിയെ അറിയിച്ചത്. കോട്ടയത്തെ സ്വകാര്യ ബാറ്ററി നിർമ്മാണ യൂണിറ്റിന് കെ.എം മാണി നികുതി ഇളവ് നൽകിയ സംഭത്തിലാണ് വിജിലൻസ് കേസെടുത്തത്.
2015-^2016 ബജറ്റിലായിരുന്നു ബാറ്ററി നിർമാണ യൂണിറ്റിന് കെ.എം മാണി നികുതി ഇളവ് നൽകിയിരുന്നത്. മന്ത്രിസഭയുടെ അനുമതിയോടെ ധനകാര്യ ബില്ലിെൻറ ഭാഗമായി നൽകിയ ഇളവ് എങ്ങനെ അഴിമതിയാവുമെന്നായിരുന്നു ഹൈക്കോടതി ചോദിച്ചത്. നിയമസഭക്ക് മുകളിലാണോ വിജലൻസ് എന്നും കോടതി ചോദിച്ചിരുന്നു. ഇതിനെ തുടർന്നാണ് കേസ് അവസാനിപ്പിക്കാൻ വിജിലൻസ് തീരുമാനിച്ചതെന്നാണ് റിപ്പോർട്ടുകൾ.
ബാറ്ററി കമ്പനിക്ക് നികുതി ഇളവ് നൽകിയ വിഷയത്തിൽ അഴിമതി നടന്നിട്ടുണ്ടെന്ന് ആരോപിച്ച് പാലാ കീഴ്തടിയൂർ ബാങ്ക് പ്രസിഡന്റ്് ജോർജ്ജ് സി കാപ്പനാണ് വിജിലൻസിൽ പരാതി നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.