പ്രമുഖർക്കെതിരായ കേസുകൾ വിജിലൻസ് അവസാനിപ്പിക്കുന്നു
text_fieldsകോട്ടയം: മുൻ മന്ത്രിമാരായ കെ.എം. മാണി, തോമസ് ചാണ്ടി, കെ. ബാബു എന്നിവരടക്കമുള്ള പ്രമുഖർക്കെതിരായ പ്രമാദകേസുകളുെട അന്വേഷണം വിജിലൻസ് അവസാനിപ്പിക്കുന്നു. ഡോ.ജേക്കബ് തോമസ് വിജിലൻസ് ഡയറക്ടറായിരിക്കേ ശക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ ത്വരിതാന്വേഷണം പൂർത്തിയാക്കി തുടരന്വേഷണം തുടങ്ങിയ കേസുകളോേരാന്നായി അട്ടിമറിക്കാനുള്ള നീക്കവും വിജിലൻസ് തലപ്പത്ത് സജീവമാണ്.
യു.ഡി.എഫ് സർക്കാറിനും നേതാക്കൾക്കുമെതിരെ എൽ.ഡി.എഫ് ആയുധമാക്കിയ കേസുകളും അന്വേഷണത്തിന് കോടതി ഉത്തരവിട്ടതും പൂർത്തിയാക്കി അന്തിമറിപ്പോർട്ട് സമർപ്പിക്കാനിരിക്കുന്നവയും അട്ടിമറിപ്പട്ടികയിൽപെടുന്നു. കെ.എം. മാണിക്കെതിരായ ബാർ േകാഴക്കേസ് അവസാനിപ്പിക്കാനുള്ള നടപടിയാണ് ഇതിൽ പ്രധാനം. ഇതിന് എല്ലാ നടപടിയും വിജിലൻസ് ഇതിനകം പൂർത്തിയാക്കിയതായാണ് വിവരം. മാണിക്കെതിരെ തെളിവില്ലെന്നാണ് പുതിയ കണ്ടെത്തൽ. മുൻ അന്വേഷണ ഉദ്യോഗസ്ഥനായ വിജിലൻസ് എസ്.പി ആർ. സുകേശൻ ഇത്തരത്തിൽ റിപ്പോർട്ട് സമർപ്പിക്കാൻ നടത്തിയ നീക്കം അന്ന് വിവാദമായിരുന്നു. തുടർന്ന് പുതിയ സംഘം അന്തിമറിപ്പോർട്ട് തയാറാക്കാനിരിെക്കയാണ് മാണി പണം വാങ്ങിയതിന് സാക്ഷികളില്ലെന്നും ബാറുടമ ബിജു രമേശ് നൽകിയ ശബ്ദരേഖ എഡിറ്റ് ചെയ്തതാെണന്നും കോടതിയെ അറിയിച്ചിരിക്കുന്നത്.
മുൻ മന്ത്രി കെ. ബാബുവിനെതിരെയുള്ള അനധികൃതസ്വത്ത് സമ്പാദനക്കേസും അട്ടിമറിയുടെ വക്കിലാണ്. വരവിൽ കവിഞ്ഞ സ്വത്തുണ്ടെന്ന് കണ്ടെത്തിയശേഷം കുറ്റപത്രം കോടതിയിൽ സമർപ്പിക്കാനിരിക്കെ, ബാബുവിെൻറ മൊഴി വീണ്ടും രേഖപ്പെടുത്തണമെന്നാണ് വിജിലൻസ് ഡയറക്റുടെ നിർേദശം. വീണ്ടും മൊഴിയെടുക്കണമെന്ന ആരോപണ വിധേയെൻറ അപേക്ഷ അംഗീകരിക്കുന്നത് വിജിലൻസിെൻറ ചരിത്രത്തിൽ ആദ്യമാണെന്നും ഉദ്യോഗസ്ഥർ പറയുന്നു. മുമ്പ് പറയാൻ കഴിയാതിരുന്ന പലതും ഇപ്പോൾ പറയാനുണ്ടെന്ന ബാബുവിെൻറ അപേക്ഷ പരിഗണിച്ചാണ് നാടകീയ നീക്കം. ബാബു കുമ്പളം സ്വദേശി പി.എസ്. ബാബുറാമിനെ ബിനാമിയാക്കി അനധികൃതസ്വത്ത് സമ്പാദിച്ച കേസിലും തെളിവില്ലെന്നാണ് പുതിയ നിലപാട്.
മുൻ മന്ത്രി തോമസ് ചാണ്ടിക്കെതിരെ എഫ്.െഎ.ആർ തയറാക്കി സമർപ്പിക്കുന്നതിനിടെയാണ് അന്വേഷണ സംഘത്തെ മാറ്റിയത്. ആദ്യസംഘത്തിലെ ഒരാളെേപാലും ഇതിൽ ഉൾപ്പെടുത്താത്തതിലൂടെ കേസുതന്നെ ഇല്ലാതാക്കുകയാണ് ലക്ഷ്യമെന്നും ഉറപ്പായി. തോമസ് ചാണ്ടിക്കെതിരെ ഗുരതര ആരോപണങ്ങളുള്ള എഫ്.െഎ.ആർ വ്യാഴാഴ്ച കോട്ടയം കോടതിയിൽ സമർപ്പിക്കുകയും ചെയ്തു.
സ്പോർട്സ് കൗൺസിൽ പ്രസിഡൻറ് ടി.പി. ദാസൻ ഒന്നാം പ്രതിയായ സ്പോർട്സ് ലോട്ടറി അഴിമതിക്കേസും അവസാനിപ്പിക്കാൻ തീരുമാനിച്ചുകഴിഞ്ഞു. ലോട്ടറിയിലൂടെ കോടിക്കണക്കിന് രൂപയുടെ ഇടപാട് നടന്നതായും ഇതിന് രേഖകളോ കണക്കോ ഇല്ലെന്നും വിജിലൻസ് പ്രഥമവിവര റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു.അതിനുശേഷമാണ് തെളിവിെല്ലന്ന കണ്ടെത്തൽ. അഡീഷനൽ ചീഫ് സെക്രട്ടറി ടോം ജോസ്, എ.ഡി.ജി.പി ടോമിൻ തച്ചങ്കരി തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥർ പ്രതികളായ അഴിമതിേക്കസുകളും അവസാനിപ്പിക്കുകയാണ്. മറ്റ് െഎ.എ.എസ്-െഎ.പി.എസുകാർക്കെതിരായ കേസുകളും ഇല്ലാതാവുകയാണ്. 25ലധികം കേസാണ് വിജിലൻസ് ഡയറക്ടറുടെ പരിഗണനയിലുള്ളത്. എസ്.പി രാഹുൽ നായരടക്കമുള്ളവർക്കെതിരായവയും അവസാനിപ്പിച്ചിരുന്നു.
സോളാർ കേസും ഇതേ വഴിയിലാണ് നീങ്ങുന്നതെന്ന സൂചനകളും ഉദ്യോഗസ്ഥർ നൽകുന്നു. പ്രമാദകേസുകളുടെ അേന്വഷണം അവസാനിപ്പിക്കുേമ്പാൾ തെളിവുശേഖരണമടക്കം ഏറെ മാനസിക സമ്മർദം നേരിടേണ്ടിവന്ന അേന്വഷണ ഉദ്യോഗസ്ഥർ നെേട്ടാട്ടത്തിലാണ്. തങ്ങൾ പ്രതിക്കൂട്ടിലാകുമോയെന്ന് ഭയപ്പെടുന്നവരുമുണ്ട്്. അതേസമയം, സർക്കാർ ഇതിലൂടെ അഡ്ജസ്റ്റ്മെൻറ് രാഷ്ട്രീയം കളിക്കുകയാണെന്ന ആേക്ഷപവും ശക്തമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.